സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​റ​ഹ്മാ​നും ഭാ​ര്യ സൈ​റ ബാ​നു​വും വി​വാ​ഹ​മോ​ചി​ത​രാ​കു​ന്നു​വെ​ന്ന വാ​ർ​ത്ത വ​ന്ന​തി​ന് പി​ന്നാ​ലെ മ​റ്റൊ​രു വേ​ർ​പി​രി​യ​ൽ പ്ര​ഖ്യാ​പ​നം കൂ​ടി ന​ട​ന്നി​രി​ക്കു​ക​യാ​ണ്. റ​ഹ്മാ​ന്‍റെ സം​ഗീ​ത ട്രൂ​പ്പി​ലെ ബേ​സ് ഗി​റ്റാ​റി​സ്റ്റാ​യ മോ​ഹി​നി ഡേ ​ആ​ണ് താ​നും വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി അ​റി​യി​ച്ച​ത്. ഇ​ന്‍​സ്റ്റ​ഗ്രാം സ്‌​റ്റോ​റി​യി​ലൂ​ടെ​യാ​ണ് മോ​ഹി​നി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

മോ​ഹി​നി​യും ഭ​ര്‍​ത്താ​വും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ മാ​ര്‍​ക്ക് ഹാ​ര്‍​സ​ച്ചും സം​യു​ക്ത​മാ​യാ​ണ് വേ​ർ​പി​രി​യ​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ​ര​സ്പ​ര​ധാ​ര​ണ​യോ​ടെ​യാ​ണ് ദാ​മ്പ​ത്യ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും ത​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ പോ​സി​റ്റീ​വാ​യി ക​ണ്ട് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും ഇ​രു​വ​രും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചു.

""ഞാ​നും മാ​ർ​ക്കും വേ​ർ​പി​രി​ഞ്ഞ​ത് ഹൃ​ദ​യ​ഭാ​ര​ത്തോ​ടെ അ​റി​യി​ക്കു​ക​യാ​ണ്. ആ​ദ്യം ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത അ​റി​യി​ക്കു​ന്നു. പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ​യാ​ണ് ഞ​ങ്ങ​ൾ വേ​ർ​പി​രി​ഞ്ഞ​ത്. ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​രും. ജീ​വി​ത​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ കാ​ര്യ​ങ്ങ​ൾ വേ​ണ​മെ​ന്നും പ​ര​സ്പ​ര ഉ​ട​മ്പ​ടി​യി​ലൂ​ടെ​യു​ള്ള വേ​ർ​പി​രി​യ​ലാ​ണ് മു​ന്നോ​ട്ട് പോ​കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മെ​ന്നും ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു.'' മോ​ഹി​നി കു​റി​ച്ചു.

എ.​ആ​ര്‍. റ​ഹ്‌​മാ​ന്‍റെ സ്‌​റ്റേ​ജ് ഷോ​ക​ളി​ല്‍ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് മോ​ഹി​നി. കൊ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​യാ‌​യ മോ​ഹി​നി ഡേ ​എ.​ആ​ര്‍.​റ​ഹ്‌​മാ​നൊ​പ്പം നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലാ​യി നാ​ല്‍​പ്പ​തി​ലേ​റെ ഷോ​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

മും​ബൈ​യി​ലെ നി​ര്‍​വാ​ണ സ്റ്റു​ഡി​യോ​യി​ലെ റെ​ക്കോ​ര്‍​ഡിം​ഗി​നി​ടെ​യാ​ണ് എ.​ആ​ര്‍. റ​ഹ്‌​മാ​നെ മോ​ഹി​നി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ക​ണ്ട​തി​ന്‍റെ പി​റ്റേ​ന്ന് റ​ഹ്‌​മാ​ന്‍ വി​ളി​ച്ച് പ്ര​സി​ദ്ധ​മാ​യ എം. ​ടി​വി​യി​ലെ കോ​ക് സ്റ്റു​ഡി​യോ​യ്ക്ക് വേ​ണ്ടി ത​ന്‍റെ ബാ​ന്‍​ഡി​ന്‍റെ ഭാ​ഗ​മാ​കാ​മോ​യെ​ന്ന് ചോ​ദി​ച്ചു. ആ​ദ്യ​ത്തെ ത​വ​ണ ക​ണ്ട​പ്പോ​ള്‍ ത​ങ്ങ​ള്‍ പ​ര​സ്പ​രം ചി​രി​ക്കു​ക ​മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്നും മോ​ഹി​നി പ​റ​ഞ്ഞി​ട്ടു​ണ്ട്.

2013-ലെ ​കോ​ക് സ്റ്റു​ഡി​യോ​യാ​ണ് മോ​ഹി​നി​യെ സ്റ്റാ​ര്‍​ഡ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​ത്. പി​ന്നീ​ട് റ​ഹ്‌​മാ​ന്‍റെ സം​ഘ​ത്തി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി. ഏ​താ​യാ​ലും റ​ഹ്മാ​ന്‍റെ​യും സൈ​റ​യു​ടെ​യും വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​യ്ക്ക് പി​ന്നാ​ലെ​യാ​ണ് മോ​ഹി​നി​യു​ടെ​യും വി​വാ​ഹ​മോ​ച​ന​മെ​ന്ന​ത് ആ​രാ​ധ​ക​രെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു.