മ​ല​യാ​ള സി​നി​മ​യി​ൽ വ്യ​ത്യ​സ്ഥ​മാ​യ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധേ​യ​മാ​യ വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക്ബ്ല​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യാ പോ​ൾ ഒ​രു​ക്കു​ന്ന ഡി​റ്റ​ക്ടീ​വ് ഉ​ജ്ജ്വ​ല​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പ​ട്ടാ​മ്പി​യി​ൽ ആ​രം​ഭി​ച്ചു.

രാ​ഹു​ൽ ജി., ​ഇ​ന്ദ്ര​നീ​ൽ ഗോ​പീ​കൃ​ഷ്ൻ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ​ത്താം ക്ലാ​സ് മു​ത​ൽ ഒ​ന്നി​ച്ചു പ​ഠി​ക്കു​ക​യും പി​ന്നീ​ട് മും​ബൈ​യി​ലെ വെ​സ്ലിം​ഗ് വു​ഡ്സ് ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ൽ നി​ന്നും മൂ​ന്നു​വ​ർ​ഷ​ത്തെ ഫി​ലിം മേ​ക്കിം​ഗ് കോ​ഴ്സും പൂ​ർ​ത്തി​യാ​ക്കി​ക്കൊ​ണ്ടാ​ണ് സം​വി​ധാ​യ​ക​രാ​യി അ​ര​ങ്ങേ​റി​യി​രി​ക്കു​ന്ന​ത്.

ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് കോ​മ​ഡി ത്രി​ല്ല​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ധ്യാ​ൻ ശ്രീ​നി​വാ​സ​നാ​ണ് ഡി​റ്റ​ക്ടീ​വ് ഉ​ജ്ജ്വ​ല​ൻ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ജു വി​ൽ​സ​ൺ, കോ​ട്ട​യം ന​സീ​ർ, ഡോ. ​റോ​ണി ഡേ​വി​ഡ് രാ​ജ്, സീ​മാ ജി.​നാ​യ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഇ​വ​ർ​ക്കൊ​പ്പം നാ​ലു പു​തു​മു​ഖ​ങ്ങ​ളേ​യും ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​മീ​ൻ, നി​ഹാ​ൽ, നി​ബ്രാ​സ്, ഷ​ഹു​ബാ​സ് എ​ന്നി​വ​രാ​ണി​വ​ർ. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ ഗാ​ന​ങ്ങ​ൾ​ക്ക് ആ​ർ.​സി. സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്നു.

പ്രേം ​അ​ക്കു​ടു - ശ്ര​യാ​ന്തി എ​ന്നി​വ​രാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഇ​വ​ർ ഭാ​ര്യാ ഭ​ർ​ത്താ​ക്ക​ന്മാ​ർ കൂ​ടി​യാ​ണ്. സാ​യ് പ​ല്ല​വി അ​ഭി​ന​യി​ച്ച ഗാ​ർ​ഗി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച ഇ​വ​രു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണി​ത്.

ക​ലാ​സം​വി​ധാ​നം - കോ​യ, മേ​ക്ക​പ്പ് - ഷാ​ജി പു​ൽ​പ്പ​ള്ളി. കോ​സ്റ്റ്യും - ഡി​സൈ​ൻ - നി​സാ​ർ റ​ഹ്മ​ത്ത്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റക്ടർ - ര​തീ​ഷ് എം. ​മൈ​ക്കി​ൾ, വീ​ക്കെ​ൻ​ഡ് മാ​നേ​ജ​ർ - റോ​ജി​ൻ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - പ​ക്കു​ക​രീ​ത്ത​റ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ജാ​വേ​ദ് ചെ​മ്പ്,

പ്രൊ​ജ​ക്റ്റ് ഡി​സൈ​നേ​ഴ്സ് - സെ​ഡി​ൻ പോ​ൾ - കെ​വി​ൻ പോ​ൾ, എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- മാ​നു​വ​ൽ ക്രൂ​സ് ഡാ​ർ​വി​ൻ പ​ട്ടാ​മ്പി. ഷൊ​ർ​ണൂ​ർ, കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. ഫോ​ട്ടോ - വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - നി​ദാ​ദ്.