തകർന്നത് കൂട്ടിയോജിപ്പിക്കാൻ സാധിച്ചില്ല, 30 വർഷം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചു: വിവാഹ മോചനത്തില്‍ പ്രതികരിച്ച് റഹ്മാന്
Wednesday, November 20, 2024 9:05 AM IST
29 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ വിവാഹമോചിതരാകുന്നുവെന്ന തീരുമാനത്തിൽ പ്രതികരിച്ച് എ.ആർ. റഹ്മാൻ. മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നുവെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ റഹ്മാൻ പറഞ്ഞു. എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നുവെന്ന സ്ഥിരീകരണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
""മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറപ്പിക്കും.
എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി'' എന്നാണ് റഹ്മാന് എഴുതിയിരിക്കുന്നത്. എആര്‍ആര്‍ സൈറ ബ്രേക്ക് അപ് എന്ന ഹാഷ്ടാഗും റഹ്മാന് കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.
29 വര്‍ഷത്തെ ദാന്പത്യത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്. രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ലെന്നും ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നും റഹ്മാന്റെ ഭാര്യ സൈറ വ്യക്തമാക്കിയിരുന്നു.