സം​ഗീ​ത​ജ്ഞ​ൻ എ.​ആ​ർ.​റ​ഹ്മാ​നും ഭാ​ര്യ സൈ​റ​യും വി​വാ​ഹ​മോ​ചി​ത​രാ​കു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വൈ​കാ​രി​ക സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​ര​സ്പ​ര സ്നേ​ഹം നി​ല​നി​ൽ​ക്കു​മ്പോ​ഴും അ​ടു​ക്കാ​നാ​കാ​ത്ത വി​ധം അ​ക​ന്നു​പോ​യ​തി​നാ​ൽ ത​മ്മി​ൽ വേ​ർ​പി​രി​യു​ക‌​യാ​ണെ​ന്നും സൈ​റ​യു​ടെ അ​ഭി​ഭാ​ഷ​ക വ​ന്ദ​നാ ഷാ ​പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

"വ​ർ​ഷ​ങ്ങ​ളാ​യു​ള്ള വി​വാ​ഹ ജീ​വി​ത​ത്തി​നൊ​ടു​വി​ൽ എ.​ആ​ർ.​റ​ഹ്മാ​നു​മൊ​ത്തു​ള്ള വി​വാ​ഹ​മോ​ച​നം എ​ന്ന ഏ​റെ പ്ര​യാ​സ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ൽ സൈ​റ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​ർ​ക്കും ഇ​ട​യി​ലു​ള്ള വൈ​കാ​രി​ക ബ​ന്ധ​ത്തി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്'. വ​ന്ദ​നാ ഷാ ​പ​റ​ഞ്ഞു.

1995ലാ​ണ് എ.​ആ​ർ. റ​ഹ്മാ​നും ഭാ​ര്യ സൈ​റ​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്. 29 വ​ർ​ഷം നീ​ണ്ട ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ന് ഒ​ടു​വി​ലാ​ണ് ഇ​രു​വ​രും വേ​ർ​പി​രി​യു​ന്ന​ത്. ഏ​റെ വി​ഷ​മ​ത്തോ​ടെ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് ഇ​തെ​ന്നും ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ അ​ധ്യാ​യ​ത്തി​ലൂ​ടെ ആ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ന്നും​സ്വ​കാ​ര്യ​ത മാ​നി​ക്ക​ണം എ​ന്നും സൈ​റ അ​ഭ്യ​ർ​ഥി​ച്ചു.

ഇ​രു​വ​രും ത​മ്മി​ലു​ള്ള വൈ​കാ​രി​ക സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. പ​ര​സ്പ​ര സ്നേ​ഹം നി​ല​നി​ൽ​ക്കു​മ്പോ​ഴും അ​ടു​ക്കാ​നാ​കാ​ത്ത വി​ധം അ​ക​ന്നു​പോ​യി എ​ന്നാ​ണ് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​ത​ക​ര​ണ​ത്തി​ന് എ.​ആ​ർ. റ​ഹ്മാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല.

ഖ​ദീ​ജ, റ​ഹീ​മ, അ​മീ​ന്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു കു​ട്ടി​ക​ളാ​ണ് റ​ഹ്‌​മാ​ന്‍-​സൈ​റ ദ​മ്പ​തി​ക​ള്‍​ക്കു​ള്ള​ത്. ഗു​ജ​റാ​ത്തി കു​ടും​ബ​മാ​ണ് സൈ​റ​യു​ടേ​ത്. ത​ങ്ങ​ളു​ടേ​ത് വീ​ട്ടു​കാ​ർ ഉ​റ​പ്പി​ച്ചു ന​ട​ത്തി​യ വി​വാ​ഹ​മാ​ണെ​ന്ന് മു​ൻ​പ് റ​ഹ്മാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​മ്മ​യാ​ണ് സൈ​റ​യെ ക​ണ്ടെ​ത്തി​യ​ത് എ​ന്നും താ​ന്‍ അ​ക്കാ​ല​ത്ത് സം​ഗീ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ തി​ര​ക്കി​ലാ​യി​രു​ന്നു എ​ന്നു​മാ​ണ് സി​മി ഗ​രേ​വാ​ളു​മാ​യു​ള്ള ഒ​രു ചാ​റ്റ് ഷോ​യി​ല്‍ എ.​ആ​ർ. റ​ഹ്മാ​ൻ പ​റ​ഞ്ഞ​ത്.