ന​ട​നും നി​ർ​മാ​താ​വു​മാ​യ ധ​നു​ഷി​നെ​തി​രെ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​ത്തി​യ ന​യ​ൻ​താ​ര​യു​ടെ ക​ത്താ​ണ് ഇ​പ്പോ​ൾ സി​നി​മ ലോ​ക​ത്തെ ച​ർ​ച്ച.

നെ​റ്റ്ഫ്ലി​ക്സി​ൽ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ന​യ​ൻ​താ​ര-​വി​ഘ്നേ​ശ് ശി​വ​ൻ വി​വാ​ഹ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ട്രെ​യി​ല​റി​ൽ നാ​നും റൗ​ഡി താ​ൻ എ​ന്ന സി​നി​മ​യു​ടെ ചി​ല ബി​ടി​എ​സ് ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചെ​ന്നു കാ​ട്ടി ധ​നു​ഷ് ന​യ​ൻ​താ​ര​യ്ക്ക് പ​ത്ത് കോ​ടി​യു​ടെ കോ​പ്പി​റൈ​റ്റ് നോ​ട്ടി​സ് അ​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​യ​ൻ​താ​ര ക​ത്തി​ലൂ​ടെ ധ​നു​ഷി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്.

വൈ​രാ​ഗ്യ​ബു​ദ്ധി​യോ​ടെ പെ​രു​മാ​റു​ന്ന വ്യ​ക്തി​യാ​ണ് ധ​നു​ഷെ​ന്നും ആ​രാ​ധ​ക​ർ​ക്കു മു​ൻ​പി​ൽ കാ​ണി​ക്കു​ന്ന നി​ഷ്ക​ള​ങ്ക​മു​ഖ​മ​ല്ല യ​ഥാ​ർ​ഥ​ത്തി​ൽ ധ​നു​ഷി​ന് ഉ​ള്ള​തെ​ന്നും ന​യ​ൻ​താ​ര പ​റ​യു​ന്നു.

ക​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം വാ​യി​ക്കാം

പ്രി​യ​പ്പെ​ട്ട ധ​നു​ഷ് കെ. ​രാ​ജ,

S/o ക​സ്തൂ​രി രാ​ജ, B/o സെ​ൽ​വ​രാ​ഘ​വ​ൻ

നി​ര​വ​ധി തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ശ​രി​യാ​ക്കാ​ൻ വേ​ണ്ടി​യു​ള്ള തു​റ​ന്ന ക​ത്താ​ണി​ത്.

നി​ങ്ങ​ളു​ടെ അ​ച്ഛ​ന്‍റെ​യും മി​ക​ച്ച സം​വി​ധാ​യ​ക​നാ​യ സ​ഹോ​ദ​ര​ന്‍റെ​യും പി​ന്തു​ണ​യും അ​നു​ഗ്ര​ഹ​വു​മു​ള്ള താ​ങ്ക​ളെ​പ്പോ​ലു​ള്ള ഒ​രു ന​ല്ല ന​ട​ൻ, ഇ​ത് വാ​യി​ച്ച് മ​ന​സി​ലാ​ക്കേ​ണ്ട​തു​ണ്ട്. ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന സി​നി​മ എ​ന്നെ​പ്പോ​ലു​ള്ള​വ​രു​ടെ നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ട​മാ​ണ്.

ഈ ​വ്യ​വ​സാ​യ​ത്തി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത സെ​ൽ​ഫ് മെ​യ്ഡാ​യ സ്ത്രീ​യാ​ണ് ഞാ​ൻ, ഇ​ന്ന് ഞാ​ൻ വ​ഹി​ക്കു​ന്ന സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​ൻ ഏ​റെ പാ​ടു​പെ​ടേ​ണ്ടി വ​ന്ന ഒ​രാ​ൾ. എ​ന്നെ അ​റി​യു​ന്ന​വ​രെ സം​ബ​ന്ധി​ച്ച് ഇ​തൊ​രു ര​ഹ​സ്യ​മ​ല്ല.

എ​ന്‍റെ നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ റി​ലീ​സ് ഞാ​ൻ മാ​ത്ര​മ​ല്ല, എ​ന്‍റെ നി​ര​വ​ധി ആ​രാ​ധ​ക​രും അ​ഭ്യു​ദേ​യ​കാം​ക്ഷി​ക​ളും ഏ​റെ കാ​ത്തി​രു​ന്നു. ഞ​ങ്ങ​ൾ​ക്ക് നേ​രി​ട്ട എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും ത​ര​ണം ചെ​യ്ത് പ്രോ​ജ​ക്ട് കൊ​ണ്ടു​പോ​വാ​ൻ സി​നി​മാ സു​ഹൃ​ത്തു​ക്ക​ളും മു​ഴു​വ​ൻ ടീ​മും വേ​ണ്ടി വ​ന്നു.

സി​നി​മ​യ്‌​ക്കെ​തി​രെ​യും, എ​ന്നോ​ടും എ​ന്‍റെ പ​ങ്കാ​ളി​യോ​ടും നി​ങ്ങ​ൾ തീ​ർ​ക്കു​ന്ന പ്ര​തി​കാ​രം ഞ​ങ്ങ​ളെ മാ​ത്ര​മ​ല്ല, ഈ ​പ്രോ​ജ​ക്ടി​നാ​യി പ​രി​ശ്ര​മ​വും സ​മ​യ​വും ന​ൽ​കി​യ ആ​ളു​ക​ളെ​യും ബാ​ധി​ക്കു​ന്നു. എ​ന്നെ​യും എ​ന്‍റെ ജീ​വി​ത​ത്തെ​യും എ​ന്‍റെ പ്ര​ണ​യ​ത്തെ​യും വി​വാ​ഹ​ത്തെ​യും കു​റി​ച്ചു​ള്ള ഈ ​നെ​റ്റ​ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ ഇ​ൻ​ഡ​സ്ട്രി​യി​ലെ അ​ഭ്യു​ദേ​യ​കാം​ക്ഷി​ക​ളി​ൽ പ​ല​രു​ടെ​യും ക്ലി​പ്പു​ക​ളും ഒ​ന്നി​ല​ധി​കം സി​നി​മ​ക​ളി​ൽ നി​ന്നു​ള്ള ഓ​ർ​മ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു, എ​ന്നാ​ൽ ഏ​റ്റ​വും സ​വി​ശേ​ഷ​വും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ ചി​ത്ര​മാ​യ ‘നാ​നും റൗ​ഡി താ​ൻ’ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഞ​ങ്ങ​ളു​ടെ നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി റി​ലീ​സി​ന് നി​ങ്ങ​ളു​ടെ എ​ൻ​ഒ​സി (നോ​ൺ ഒ​ബ്ജെ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്) കി​ട്ടാ​നാ​യി കാ​ത്തി​രു​ന്ന നീ​ണ്ട ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം, നി​ങ്ങ​ള​ത് അ​നു​വ​ദി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നാ​ൽ, നി​ല​വി​ലെ പ​തി​പ്പ് ഉ​പേ​ക്ഷി​ക്കാ​നും വീ​ണ്ടും എ​ഡി​റ്റ് ചെ​യ്യാ​നും പ​രി​ഹ​രി​ക്കാ​നും ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. നാ​നും റൗ​ഡി താ​നി​ലെ പാ​ട്ടു​ക​ളോ വി​ഷ്വ​ൽ ക​ട്ടു​ക​ളോ, ഫോ​ട്ടോ​ഗ്രാ​ഫു​ക​ളോ ഉ​പ​യോ​ഗി​ക്കാ​ൻ ഒ​ന്നി​ല​ധി​കം ത​വ​ണ അ​ഭ്യ​ർ​ഥി​ച്ചി​ട്ടും നി​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ല്ല.

നാ​നും റൗ​ഡി താ​നി​ലെ ഗാ​ന​ങ്ങ​ൾ ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ല​മ​തി​ക്ക​പ്പെ​ടു​ന്ന ഒ​ന്നാ​ണ്. കാ​ര​ണം ആ ​വ​രി​ക​ൾ വ​ന്ന​ത് യ​ഥാ​ർ​ഥ വി​കാ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ്. ഞ​ങ്ങ​ളു​ടെ ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ ഞ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഇ​തി​ലും മി​ക​ച്ച പാ​ട്ടു​ക​ൾ ഇ​ല്ലെ​ന്ന​റി​ഞ്ഞു​കൊ​ണ്ട് ത​ന്നെ, നി​ങ്ങ​ള​തി​നു വി​സ​മ്മ​തി​ച്ച​പ്പോ​ൾ എ​ന്‍റെ ഹൃ​ദ​യം ത​ക​ർ​ന്നു.

ബി​സി​ന​സ് നി​ർ​ബ​ന്ധ​ങ്ങ​ളാ​ലോ പ​ണ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളോ ആ​ണ് നി​ങ്ങ​ളു​ടെ പ്ര​ശ്ന​മെ​ങ്കി​ൽ അ​തു മ​ന​സി​ലാ​ക്കാ​വു​ന്ന​താ​ണ്; എ​ന്നാ​ൽ താ​ങ്ക​ളു​ടെ ഈ ​തീ​രു​മാ​നം ഞ​ങ്ങ​ളോ​ടു​ള്ള വ്യ​ക്തി​പ​ര​മാ​യ വി​ദ്വേ​ഷം തീ​ർ​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണെ​ന്നും നി​ങ്ങ​ൾ ഇ​ത്ര​യും കാ​ലം മ​നഃ​പൂ​ർ​വം മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും അ​റി​യു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണ്.

നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷം ല​ഭി​ച്ച നി​ങ്ങ​ളു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​തി​ലും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച ചി​ല വീ​ഡി​യോ​ക​ളു​ടെ (വെ​റും മൂ​ന്ന് സെ​ക്ക​ൻ​ഡ്) ഉ​പ​യോ​ഗ​ത്തെ നി​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത​തു ക​ണ്ട് ഞ​ങ്ങ​ൾ ഞെ​ട്ടി​പ്പോ​യി. അ​തും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ഇ​തി​ന​കം ത​ന്നെ പ​ര​സ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട ബി​ടി​എ​സ് ദൃ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും 10 കോ​ടി രൂ​പ നി​ങ്ങ​ൾ ക്ലെ​യിം ചെ​യ്തു.

കേ​വ​ലം മൂ​ന്ന് സെ​ക്ക​ൻ​ഡി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി കോ​ടി​ക​ൾ. ഇ​ത് വ​ള​രെ മോ​ശ​മാ​യി പോ​യി. ഇ​ത് നി​ങ്ങ​ളു​ടെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു. ഓ​ഡി​യോ ലോ​ഞ്ചു​ക​ളി​ൽ ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന നി​ങ്ങ​ളു​ടെ പ​കു​തി​യെ​ങ്കി​ലും ന​ന്മ നി​ങ്ങ​ൾ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ കാ​ണി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു, പ​ക്ഷേ, നി​ങ്ങ​ൾ പ്ര​സം​ഗി​ക്കു​ന്ന​ത് നി​ങ്ങ​ൾ ചെ​യ്യു​ന്നി​ല്ല, കു​റ​ഞ്ഞ​ത് എ​ന്‍റെ​യും എ​ന്‍റെ പ​ങ്കാ​ളി​യു​ടെ​യും കാ​ര്യ​ത്തി​ൽ.

ഒ​രു നി​ർ​മാ​താ​വ് സെ​റ്റി​ലെ എ​ല്ലാ വ്യ​ക്തി​ക​ളു​ടെ​യും ജീ​വി​ത​ത്തെ​യും സ്വാ​ത​ന്ത്ര്യ​ത്തെ​യും നി​യ​ന്ത്രി​ക്കു​ന്ന ഒ​രു ച​ക്ര​വ​ർ​ത്തി​യാ​കു​മോ? ച​ക്ര​വ​ർ​ത്തി​യു​ടെ നി​ർ​ദ്ദേ​ശ​ത്തി​ൽ നി​ന്നു​ള്ള എ​ന്തെ​ങ്കി​ലും വ്യ​തി​യാ​നം നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ വി​ളി​ച്ചു വ​രു​ത്തു​മോ?

നി​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ അ​റി​യി​പ്പ് എ​നി​ക്ക് ല​ഭി​ച്ചു. നി​യ​മാ​നു​സൃ​ത​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഞ​ങ്ങ​ൾ അ​തി​നോ​ട് ഉ​ചി​ത​മാ​യി പ്ര​തി​ക​രി​ക്കും. ഞ​ങ്ങ​ളു​ടെ നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി​ക്ക് വേ​ണ്ടി നാ​നും റൗ​ഡി താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല​മെ​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് എ​ൻ​ഒ​സി ന​ൽ​കാ​നു​ള്ള നി​ങ്ങ​ളു​ടെ വി​സ​മ്മ​തം പ​ക​ർ​പ്പ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ങ്ങ​ൾ​ക്ക് കോ​ട​തി​യി​ൽ ന്യാ​യീ​ക​രി​ക്കാ​നാ​യേ​ക്കാം.

എ​ന്നാ​ൽ അ​തി​ലൊ​രു ധാ​ർ​മ്മി​ക വ​ശ​മു​ണ്ടെ​ന്ന് ഞാ​ൻ നി​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ത് ദൈ​വ​ത്തി​ന്‍റെ കോ​ട​തി​യി​ൽ പ്ര​തി​രോ​ധി​ക്കേ​ണ്ട​പ്പെ​ടും.

സി​നി​മ പു​റ​ത്തി​റ​ങ്ങി ഏ​ക​ദേ​ശം 10 വ​ർ​ഷ​മാ​യി, ലോ​ക​ത്തി​ന് മു​ന്നി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച് ഒ​രാ​ൾ ഇ​പ്പോ​ഴും നീ​ച​മാ​യി തു​ട​രാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ള​രെ​ക്കാ​ല​മാ​യി. ഒ​രു നി​ർ​മാ​താ​വ് എ​ന്ന നി​ല​യി​ൽ നി​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​യി ആ ​ചി​ത്രം മാ​റി​യി​ട്ടും, ഇ​ന്നും എ​ല്ലാ​വ​രും ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു സി​നി​മ​യാ​യ​തു മാ​റി​യി​ട്ടും നി​ങ്ങ​ൾ ആ ​സി​നി​മ​യെ കു​റി​ച്ചു പ​റ​ഞ്ഞ ഭ​യാ​ന​ക​മാ​യ കാ​ര്യ​ങ്ങ​ൾ ഞാ​ൻ മ​റ​ന്നി​ട്ടി​ല്ല.

റി​ലീ​സി​ന് മു​മ്പാ​യി നി​ങ്ങ​ൾ പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഇ​തി​ന​കം ഞ​ങ്ങ​ൾ​ക്ക് ഉ​ണ​ങ്ങാ​ത്ത മു​റി​വു​ക​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സി​നി​മ ബ്ലോ​ക്ക്ബ​സ്റ്റ​ർ ആ​യ​തു നി​ങ്ങ​ളു​ടെ ഈ​ഗോ​യെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ച​താ​യി ഫി​ലിം സ​ർ​ക്കി​ളു​ക​ളി​ൽ നി​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കി. ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വാ​ർ​ഡ് ച​ട​ങ്ങു​ക​ളി​ലൂ​ടെ (ഫി​ലിം​ഫെ​യ​ർ 2016) അ​തി​ന്‍റെ വി​ജ​യ​ത്തെ​ക്കു​റി​ച്ചു​ള്ള നി​ങ്ങ​ളു​ടെ അ​തൃ​പ്തി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പോ​ലും വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​നാ​വും.

ബി​സി​ന​സ്സ് കി​ട​മ​ത്സ​ര​ത്തി​ന​പ്പു​റം, പൊ​തു​ജീ​വി​ത​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ വ​ലി​യ തോ​തി​ൽ കൈ​ക​ട​ത്തു​ന്നി​ല്ല. മ​ര്യാ​ദ​യും മാ​ന്യ​ത​യും വി​ശാ​ല​ഹൃ​ദ​യ​ത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റ​വും അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ ശ​രി​യാ​യ മ​നഃ​സാ​ക്ഷി​യു​ള്ള​വ​രോ അ​ത്ത​രം സ്വേ​ച്ഛാ​ധി​പ​ത്യ​ത്തെ അ​ഭി​ന​ന്ദി​ക്കി​ല്ലെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു, അ​ത് നി​ങ്ങ​ളെ​പ്പോ​ലു​ള്ള ഒ​രു സ്ഥാ​പി​ത വ്യ​ക്തി​ത്വ​ത്തി​ൽ നി​ന്നാ​ണെ​ങ്കി​ലും.

നി​ങ്ങ​ൾ​ക്ക് മു​ൻ​പ​രി​ച​യ​മു​ള്ള​വ​രു​ടെ വി​ജ​യ​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​നാ​കാ​തി​രി​ക്കൂ. നി​ങ്ങ​ൾ​ക്ക് മ​ന​സ​മാ​ധാ​നം ഉ​ണ്ടാ​ക​ട്ടെ എ​ന്ന് ഞാ​ൻ ഈ ​ക​ത്തി​ലൂ​ടെ ആ​ശം​സി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ ​ലോ​കം എ​ല്ലാ​വ​രു​ടേ​തു​മാ​ണ്. എ​ല്ലാ​വ​ർ​ക്കു​മു​ള്ള​താ​ണ്. നി​ങ്ങ​ൾ​ക്ക് പ​രി​ച​യ​മു​ള്ള​വ​രും ജീ​വി​ത​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. വ​ൻ സി​നി​മാ​പാ​ര​മ്പ​ര്യ​മി​ല്ലാ​ത്ത​വ​രും ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്.

ചി​ല മ​നു​ഷ്യ​ർ ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തും, സ്നേ​ഹം ക​ണ്ടെ​ത്തു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. ഇ​തൊ​ന്നും നി​ങ്ങ​ളി​ൽ​നി​ന്നും ഒ​ന്നും അ​പ​ഹ​രി​ക്കു​ന്നി​ല്ല​ല്ലോ. മേ​ൽ​പ്പ​റ​ഞ്ഞ​തെ​ല്ലാം ജ​ന​ങ്ങ​ളു​ടെ ക​രു​ണ​യി​ലും സ്നേ​ഹ​ത്തി​ലും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ബ​ല​ത്തി​ലും ഉ​ണ്ടാ​കു​ന്ന​താ​ണ്.

ചി​ല ക​ള്ള​ക്ക​ഥ​ക​ളു​ണ്ടാ​ക്കി പ​ഞ്ച് വാ​ച​ക​ങ്ങ​ൾ ചേ​ർ​ത്ത് അ​ടു​ത്ത ഓ​ഡി​യോ ലോ​ഞ്ചി​ൽ നി​ങ്ങ​ൾ പ​റ​യു​മാ​യി​രി​ക്കും. അ​തും ദൈ​വം കാ​ണു​ന്നു​ണ്ടെ​ന്നു ഓ​ർ​ക്കൂ. നി​ങ്ങ​ളു​ടെ വാ​ഗ്ചാ​തു​രി​യി​ലേ​ക്ക് ഒ​രു ജ​ർ​മ​ൻ വാ​ക്ക് ഞാ​ൻ ചേ​ർ​ത്തോ​ട്ടെ; അ​ത് ‘schadenfreude’ (മ​റ്റു​ള്ള​വ​രു​ടെ നി​ർ​ഭാ​ഗ്യ​ങ്ങ​ളി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന സ്വ​ഭാ​വം) എ​ന്ന​താ​ണ്. ഇ​നി മേ​ലാ​ൽ നി​ങ്ങ​ൾ ആ ​വി​കാ​രം ഞ​ങ്ങ​ളു​മാ​യോ മ​റ്റാ​രു​മാ​യോ ഇ​നി ആ​സ്വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

ഈ ​വി​ശാ​ല​മാ​യ ലോ​ക​ത്ത് താ​ഴെ​ക്കി​ട​യി​ലു​ള്ള​വ​രു​ടെ ജീ​വി​ത​ങ്ങ​ളി​ലേ​ക്ക് നോ​ക്കാ​നും മ​റ്റു​ള്ള​വ​രു​ടെ സ​ന്തോ​ഷ​ങ്ങ​ളി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്താ​നും, അ​പ​ര​ന്‍റെ ക​ഥ​ക​ളി​ൽ ആ​ന​ന്ദം അ​റി​യാ​നും എ​ളു​പ്പ​മാ​ണെ​ന്നും മ​ന​സി​ലാ​ക്കു​മ​ല്ലോ. ഞ​ങ്ങ​ളു​ടെ ഈ ​നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ഉ​ദ്ദേ​ശ​ങ്ങ​ളി​ൽ ഒ​ന്ന് അ​തു​കൂ​ടി​യാ​ണ്.

ഇ​ത് കാ​ണൂ, ചി​ല​പ്പോ​ൾ നി​ങ്ങ​ളു​ടെ മ​ന​സ് മാ​റി​യാ​ലോ. സ്നേ​ഹ​ത്തോ​ടെ​യി​രി​ക്കു​ക​യെ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. വെ​റു​തെ വാ​ക്കാ​ൽ പ​റ​യു​ക മാ​ത്ര​മ​ല്ലാ​തെ നി​ങ്ങ​ൾ​ക്ക് അ​തി​നു മു​ഴു​വ​നാ​യും സാ​ധി​ക്ക​ട്ടേ​യെ​ന്നു ആ​ത്മാ​ർ​ഥ​മാ​യി ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. പ്രാ​ർ​ഥി​ക്കു​ന്നു.

ഓം ​ന​മഃ ശി​വാ​യ