ഭ​ർ​ത്താ​വ് വി​ഗ്നേ​ഷി​നോ​ട് പ്ര​ണ​യം തോ​ന്നി​യ നി​മി​ഷം തു​റ​ന്നു​പ​റ​ഞ്ഞ് ന​യ​ൻ​താ​ര. നെ​റ്റ്ഫ്ലി​ക്സ് പു​റ​ത്തു വി​ട്ട റീ​ൽ വി​ഡി​യോ​യി​ലാ​ണ് ഇ​രു​വ​രും പ​ര​സ്പ​രം പ്ര​ണ​യം തോ​ന്നി​യ നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്. വി​ഘ്നേ​ശ് സം​വി​ധാ​നം ചെ​യ്ത നാ​നും റൗ​ഡി താ​ൻ എ​ന്ന സി​നി​മ​യി​ലെ സെ​റ്റി​ൽ വ​ച്ചു ന​ട​ന്ന ആ​ദ്യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഇ​രു​വ​രും പ​ങ്കു​വ​ച്ചു.

2015ൽ ​റി​ലീ​സ് ചെ​യ്ത നാ​നും റൗ​ഡി താ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ന​യ​ൻ​താ​ര​യും വി​ഘ്നേ​ശും പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും. ആ ​സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് അ​വി​ചാ​രി​ത​മാ​യി താ​ൻ വി​ഘ്നേ​ശി​നെ ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യെ​ന്ന് ന​യ​ൻ​താ​ര പ​റ​യു​ന്നു.

‘ഒ​രു ദി​വ​സം പെ​ട്ടെ​ന്ന്, പോ​ണ്ടി​ച്ചേ​രി​യി​ലെ റോ​ഡി​ൽ ഒ​രു സീ​ൻ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഷൂ​ട്ടി​നു വേ​ണ്ടി ആ ​റോ​ഡ് അ​ട​ച്ചി​രു​ന്ന​തു​കൊ​ണ്ട് ഞാ​ൻ അ​വി​ടെ ത​ന്നെ ഇ​രു​ന്ന് എ​ന്‍റെ ഷോ​ട്ടി​ന് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. വി​ക്കി​യാ​ക​ട്ടെ വി​ജ​യ് സേ​തു​പ​തി സാ​റി​ന്‍റെ ഒ​രു ഷോ​ട്ട് എ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്താ​ണെ​ന്ന​റി​യി​ല്ല, ആ ​സ​മ​യ​ത്ത് ഞാ​ൻ പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തെ നോ​ക്കി.




അ​തും വേ​റൊ​രു ത​ര​ത്തി​ൽ! എ​ന്‍റെ മ​ന​സ്സി​ൽ ആ​ദ്യം തോ​ന്നി​യ​ത്, വി​ക്കി​യെ കാ​ണാ​ൻ ന​ല്ല ക്യൂ​ട്ട് ആ​ണ​ല്ലോ എ​ന്നാ​യി​രു​ന്നു. അ​ദ്ദേ​ഹം ആ​ളു​ക​ൾ​ക്ക്‌ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്... സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ വ​ർ​ക്ക്‌ ചെ​യ്യു​ന്ന​ത്... ഞാ​ൻ അ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തെ ശ​രി​ക്കും ശ്ര​ദ്ധി​ക്കു​ന്ന​ത്, ന​യ​ൻ​താ​ര വെ​ളി​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, ന​യ​ൻ​താ​ര ഷൂ​ട്ടി​ന് വ​ന്ന​പ്പോ​ഴൊ​ന്നും പ്ര​ണ​യ​മെ​ന്ന ചി​ന്ത ത​ന്‍റെ വി​ദൂ​ര​സ്വ​പ്ന​ത്തി​ൽ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വി​ഘ്നേ​ശ് പ​റ​യു​ന്നു. ഷൂ​ട്ട് ക​ഴി​ഞ്ഞു ന​യ​ൻ​താ​ര യാ​ത്ര പ​റ​ഞ്ഞ നി​മി​ഷം വി​ഘ്നേ​ശ് ഓ​ർ​ത്തെ​ടു​ത്തു.

‘ന​യ​ൻ മാ​ഡ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളു​ടെ ഷൂ​ട്ട് ക​ഴി​ഞ്ഞ് പോ​യ​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞു, സെ​റ്റി​ലി​രി​ക്കു​ന്ന​ത് ഞാ​ൻ മി​സ് ചെ​യ്യും എ​ന്ന്. ഞാ​നും പ​റ​ഞ്ഞു, എ​നി​ക്കും സെ​റ്റ് മി​സ് ചെ​യ്യു​മെ​ന്ന്! കാ​ണാ​ൻ ഭം​ഗി​യു​ള്ള ഒ​രു പെ​ൺ​കു​ട്ടി വ​ന്നാ​ൽ അ​വ​രെ കാ​ണാ​ൻ ന​ല്ല ര​സ​മു​ണ്ട​ല്ലോ എ​ന്നൊ​ക്കെ ആ​രാ​യാ​ലും മ​ന​സി​ൽ വി​ചാ​രി​ക്കു​മ​ല്ലോ. പ​ക്ഷേ, ഞാ​ൻ നു​ണ പ​റ​യു​ക​യ​ല്ല... അ​ങ്ങ​നെ​യൊ​രു ചി​ന്ത എ​നി​ക്ക് ന​യ​ൻ മാ​ഡ​ത്തെ​ക്കു​റി​ച്ച് വ​ന്ന​തേ​യി​ല്ല,’ വി​ഘ്നേ​ശ് ശി​വ​ൻ പ​റ​ഞ്ഞു.

സി​നി​മ​യ്ക്ക് അ​പ്പു​റ​മു​ള്ള സൗ​ഹൃ​ദ​സം​ഭാ​ഷ​ണം പ​ര​സ്പ​രം സാ​ധ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ആ​ദ്യം ഈ ​ബ​ന്ധ​ത്തി​ന് താ​ൽ​പ​ര്യ​മെ​ടു​ത്ത​ത് താ​നാ​ണെ​ന്നും ന​യ​ൻ​താ​ര വെ​ളി​പ്പെ​ടു​ത്തി.

നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങു​ന്ന വി​വാ​ഹ ഡോ​ക്യു​മെ​ന്‍റ​റി​യി​ലാ​ണ് സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ലെ അ​പൂ​ർ​വ​നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ന​യ​ൻ​താ​ര​യും വി​ഘ്നേ​ശ് ശി​വ​നും മ​ന​സു തു​റ​ക്കു​ന്ന​ത്. ന​വം​ബ​ർ 18നാ​ണ് ഡോ​ക്യു​മെ​ന്‍റ​റി റി​ലീ​സ് ചെ​യ്യു​ന്ന​ത്.