തി​യ​റ്റ​റി​ൽ ഇ​ടി​മു​ഴ​ക്കം പോ​ലെ​യു​ള്ള അ​ല​ർ​ച്ച​യാ​ണ് ക​ങ്കു​വ സി​നി​മ​യ്ക്കെ​ന്നും ചി​ത്രം ക​ണ്ടി​റ​ങ്ങി​യാ​ൽ കേ​ൾ​വി കു​റ​ച്ചെ​ങ്കി​ലും കു​റ​യു​മെ​ന്നും ത​ര​ത്തി​ൽ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം ത​ന്നെ ഉ​യ​ർ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ​യു​ടെ അ​മി​ത ശ​ബ്ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​മ​ർ​ശ​ന​ത്തി​ൽ ന​ട​പ​ടി​യു​മാ​യി നി​ർ​മാ​താ​വ് ജ്ഞാ​ന​വേ​ൽ രാ​ജ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

തി​യ​റ്റ​റു​ക​ളി​ൽ സി​നി​മ​യു​ടെ വോ​ളി​യം (ശ​ബ്ദം) മൈ​ന​സ് ര​ണ്ട് ആ​യി കു​റ​യ്ക്കാ​ൻ വി​ത​ര​ണ​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ന​വം​ബ​ർ 15 വൈ​കി​ട്ടോ​ടെ​യോ 16നോ ​പ്ര​ശ്നം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മം.

സി​നി​മ​യു​ടെ സൗ​ണ്ട് ക്വാ​ളി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഉ​ട​ലെ​ടു​ത്തി​രു​ന്നു. ഓ​സ്‍​ക​ര്‍ ജേ​താ​വും ലോ​ക പ്ര​ശ​സ്ത സൗ​ണ്ട് ഡി​സൈ​ന​റു​മാ​യ റ​സൂ​ല്‍ പൂ​ക്കു​ട്ടി​യും ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി.

ചി​ത്ര​ത്തി​ലെ ശ​ബ്ദ​ബാ​ഹു​ല്യ​ത്തെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് ദേ​ശീ​യ മാ​ധ്യ​മ​ത്തി​ൽ വ​ന്ന വാ​ർ​ത്ത​യു​ടെ സ്ക്രീ​ന്‍ ഷോ​ട്ട് പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു റ​സൂ​ല്‍ പൂ​ക്കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം.

‘റീ ​റെ​ക്കോ​ര്‍​ഡിം​ഗ് മി​ക്സ​ര്‍ ആ​യ ഒ​രു സു​ഹൃ​ത്താ​ണ് ഈ ​വാ​ർ​ത്ത എ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ന്ന​ത്. ന​മ്മു​ടെ ജ​ന​പ്രി​യ സി​നി​മ​ക​ളി​ലെ ശ​ബ്ദ​ത്തെ​ക്കു​റി​ച്ച് ഇ​ത്ത​ര​ത്തി​ലൊ​രു അ​വ​ലോ​ക​നം കാ​ണു​മ്പോ​ൾ നി​രാ​ശ​യു​ണ്ട്.

ഉ​ച്ച​ത്തി​ലു​ള്ള ഒ​രു യു​ദ്ധ​ത്തി​ല്‍ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ന​മ്മു​ടെ ക​ലാ​ചാ​തു​രി​യും വൈ​ദ​ഗ്ധ്യ​വു​മൊ​ക്കെ. ആ​രെ​യാ​ണ് കു​റ്റ​പ്പെ​ടു​ത്തേ​ണ്ട​ത്? ശ​ബ്ദ ലേ​ഖ​ക​നെ​യോ? അ​തോ എ​ല്ലാ അ​ര​ക്ഷി​താ​വ​സ്ഥ​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​വ​സാ​ന നി​മി​ഷം വ​രു​ത്തു​ന്ന എ​ണ്ണ​മ​റ്റ മാ​റ്റ​ങ്ങ​ളെ​യോ.

ന​മ്മു​ടെ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ല​ത്ത് ച​വു​ട്ടി​നി​ന്ന് കാ​ര്യ​ങ്ങ​ൾ ഉ​ച്ച​ത്തി​ലും വ്യ​ക്ത​മാ​യും പ​റ​യാ​നു​ള്ള സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. ത​ല​വേ​ദ​ന​യോ​ടെ പ്രേ​ക്ഷ​ക​ർ തി​യ​റ്റ​ർ വി​ട്ടാ​ൽ ഒ​രു സി​നി​മ​യ്ക്കും ആ​വ​ർ​ത്ത​ന മൂ​ല്യ​മു​ണ്ടാ​കി​ല്ല.’’​റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ വാ​ക്കു​ക​ൾ.