ഏ​ഴാം​ക്ലാ​സ് തു​ല്യ​താ പ​രീ​ക്ഷ ജ​യി​ച്ച സ​ന്തോ​ഷ​ത്തി​ല്‍ ന​ട​ന്‍ ഇ​ന്ദ്ര​ന്‍​സ്. പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ ഇ​തു​പോ​ലെ എ​ളു​പ്പ​മാ​കി​ല്ലെ​ന്നും വ​ല്യ പാ​ടാ​ണെ​ന്നും ഇ​ന്ദ്ര​ന്‍​സ് പ​റ​യു​ന്നു. ഇം​ഗ്ലീ​ഷും ഹി​ന്ദി​യു​മാ​ണ് പേ​ടി. ക​ണ​ക്കും സ​യ​ന്‍​സു​മൊ​ന്നും ബു​ദ്ധി​മു​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫ​ല​മ​റി​യു​മ്പോ​ള്‍ വ​യ​നാ​ട്ടി​ല്‍ ഷൂ​ട്ടിം​ഗ് തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു താ​രം.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യാ​ണ് പ​രീ​ക്ഷാ​ഫ​ലം വ​ന്ന വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. 500 ല്‍ 297 ​മാ​ര്‍​ക്ക് നേ​ടി​യാ​ണ് ഇ​ന്ദ്ര​ന്‍​സി​ന്‍റെ വി​ജ​യം. അ​ട്ട​ക്കു​ള​ങ്ങ​ര സ്കൂ​ളി​ലാ​യി​രു​ന്നു താ​രം പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.



1043 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ ഇ​ന്ദ്ര​ന്‍​സ് ഉ​ള്‍​പ്പ​ടെ 1007 പേ​ര്‍ ഏ​ഴാം ക്ലാ​സ് തു​ല്യ​താ കോ​ഴ്സി​ല്‍ വി​ജ​യി​ച്ചു. ഇ​തി​ല്‍ 396 പു​രു​ഷ​ന്‍​മാ​രും 611 സ്ത്രീ​ക​ളു​മു​ണ്ട്. നാ​ലാം​ക്ലാ​സ് തു​ല്യ​ത പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​കെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 970 പേ​രി​ല്‍ 487 പേ​രാ​ണ് നാ​ലാം​ക്ലാ​സ് തു​ല്യ​ത​യ്ക്ക് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ല്‍ പു​രു​ഷ​ന്‍​മാ​രും സ്ത്രീ​ക​ളും ഉ​ള്‍​പ്പ​ടെ 476 പേ​രാ​ണ് ജ​യി​ച്ച​ത്.