കൃ​ഷി​വ​കു​പ്പ്‌ സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി ആ​യി​രു​ന്നു എ​ൻ.​പ്ര​ശാ​ന്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ഗാ​യ​ക​ൻ ജി.​വേ​ണു​ഗോ​പാ​ൽ. പ്ര​ശാ​ന്ത് ത​ന്‍റെ കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ​യാ​ണെ​ന്നും ഇ​തൊ​രു വി​ശ്ര​മ​സ​മ​യം മാ​ത്ര​മാ​യി ക​ണ്ട് കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​നാ​യി വൈ​കാ​തെ സ​ർ​വീ​സി​ലേ​യ്ക്ക് മ​ട​ങ്ങി​വ​ര​ണ​മെ​ന്നും വേ​ണു​ഗോ​പാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സ​ർ​ക്കാ​രു​ദ്യോ​ഗ​സ്ഥ​ൻ പ​ല വ​ഴി​ക​ളി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ൽ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് സ​ർ​വീ​സ് റൂ​ൾ​സി​ൽ ഉ​പ​ദേ​ശ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അ​വി​ടെ നി​ശ​ബ്ദ​ത​യും ക​ണ്ണീ​രും മാ​ത്ര​മേ​യു​ള്ളു​വെ​ന്നും വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

പ്ര​ശാ​ന്തി​നെ ഞാ​ൻ ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത് 2007ലോ 2008​ലോ ആ​യി​രി​ക്ക​ണം. ആ​ദ്യ​മാ​യി ഐ​എ​എ​സ് ജോ​ലി​യി​ൽ ക​യ​റി​യ സ​മ​യം. പ്ര​ശാ​ന്തി​ന്‍റെ സെ​ൻ​സ് ഓ​ഫ് ഹ്യൂ​മ​ർ ആ​ണെ​ന്നെ ആ​ദ്യം ആ​ക​ർ​ഷി​ച്ച​ത്.

ല​ക്ഷ്മി​യും പ്ര​ശാ​ന്തും താ​മ​സി​യാ​തെ എ​ന്‍റെ കു​ടും​ബ അം​ഗ​ങ്ങ​ളെ പോ​ലെ​യാ​യി മാ​റി. ഞ​ങ്ങ​ളു​ടെ സാ​യാ​ഹ്ന​ങ്ങ​ൾ​ക്കു ദൈ​ർ​ഘ്യം പോ​രാ​തെ​യാ​യി. ഒ​രു അ​ബ്സ​ർ​ഡ് ഡ്രാ​മ പോ​ലെ​യാ​ണ് ജീ​വി​തം എ​ന്ന് ഞാ​നും പ്ര​ശാ​ന്തും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു, ഞ​ങ്ങ​ൾ ഒ​രു​മി​ക്കു​ന്ന വേ​ള​ക​ളി​ൽ എ​ല്ലാം.

പ്ര​ശാ​ന്ത് വ​ഹി​ച്ച പ​ദ​വി​ക​ൾ, ഇ​രു​ന്ന ത​സ്തി​ക​ക​ൾ, ഇ​വ​യ്ക്കെ​ല്ലാം അ​യാ​ൾ ചാ​ർ​ത്തി​ക്കൊ​ടു​ത്തൊ​രു ലാ​ഘ​വ​ത്വ​മു​ണ്ട്! ഭ​ര​ണ സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ൽ, അ​ധി​കാ​ര സിം​ഹാ​സ​ന​ങ്ങ​ളി​ൽ അ​ന്യ​മാ​യൊ​രു സ​മ​ഭാ​വ​ന. അ​വി​ടെ​യൊ​ക്കെ​യി​രു​ന്നു കൊ​ണ്ട് അ​യാ​ൾ സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ഉ​ണ്ട്. സ​ന്ദേ​ശ​ങ്ങ​ളു​ണ്ട്. "Bro" ആ​യി​രു​ന്നു പ്ര​ശാ​ന്ത് എ​ന്നും, എ​ങ്ങും! ആ​ർ​ട് ഓ​ഫ് റീ​പാ​ർ​ടീ എ​ന്ന ഷോ​ണ​റി​ൽ ഒ​രു "പ്ര​ശാ​ന്ത് സി​ഗ്‌​നേ​ച്ച​ർ" ത​ന്നെ​യു​ണ്ട്.

അ​തി​നി​യും ന​മ്മു​ടെ മ​സി​ലു കേ​റി​യ മാ​ധ്യ​മ ലോ​ക​വും ബ്യൂ​റോ​ക്ര​സി​യും മ​ന​സി​ലാ​ക്കാ​ൻ പോ​കു​ന്നേ​യു​ള്ളു. സ്ഥ​ലം/ സ്ഥാ​ന മാ​റ്റ​ങ്ങ​ളി​ലൂ​ടെ ഔ​ദ്യോ​ഗി​ക ലോ​കം പ്ര​ശാ​ന്തി​നെ ക്രൂ​ശി​ക്കാ​ൻ ശ്ര​മി​ച്ചു. ശി​ക്ഷ​യാ​യി കൊ​ണ്ടി​രു​ത്തി​യ ഓ​രോ സ്ഥാ​പ​ന​ത്തി​നും സ്വ​പ്നം കാ​ണാ​ൻ ക​ഴി​യാ​ത്ത ഉ​ന്ന​തി​യാ​ണ് പ്ര​ശാ​ന്ത് സ​മ്മാ​നി​ച്ച​ത്.

അ​പ​ക്വ​വും അ​നാ​വ​ശ്യ​വും ആ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ചി​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​ശാ​ന്തി​നെ ക​രി​വാ​രി​തേ​ക്കാ​ൻ ശ്ര​മി​ച്ചു. വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് പ്ര​ശാ​ന്ത് സ്വ​ന്തം കേ​സ് സ്വ​ന്ത​മാ​യി വാ​ദി​ച്ചു വി​ജ​യം നേ​ടി.

അ​തോ​ടെ മാ​ധ്യ​മ സ്ഥാ​പ​നം പ്ര​ശാ​ന്തി​നെ​തി​രാ​യി. ഒ.​വി. വി​ജ​യ​ന്‍റെ വാ​ക്കു​ക​ൾ ക​ട​മെ​ടു​ത്താ​ൽ "ക​രി​മ്പ​ന​പ്പ​റ്റ​ക​ളി​ൽ കാ​റ്റ് പി​ടി​ക്കും പോ​ലെ" പ്ര​ശാ​ന്ത് ചി​ല​പ്പോ​ൾ ചി​ല​തി​ൽ സ്വ​യം ന​ഷ്ട​പ്പെ​ടു​ന്ന​താ​യി തോ​ന്നി​യി​ട്ടു​ണ്ട്. എ​ന്തും ഉ​ള്ളി​ലൂ​റി​ച്ചി​രി​ച്ചും ആ​സ്വ​ദി​ച്ചു​മാ​ണ് പ്ര​ശാ​ന്ത് ചെ​യ്തു കൊ​ണ്ടി​രു​ന്ന​ത്.

അ​ങ്ങ​നെ അ​വ​സാ​നം സ്വ​ന്തം ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ ത​ന്നെ അ​നീ​തി​ക​ൾ​ക്കെ​തി​രെ​യും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു പ്ര​ശാ​ന്തി​ന്‌. സ​ർ​ക്കാ​രു​ദ്യോ​ഗ​സ്ഥ​ൻ പ​ല വ​ഴി​ക​ളി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ൽ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് സ​ർ​വീ​സ് റൂ​ൾ​സി​ൽ ഉ​പ​ദേ​ശ​ങ്ങ​ളൊ​ന്നു​മി​ല്ല. നി​ശ​ബ്ദ​ത​യും ക​ണ്ണീ​രും അ​ല്ലാ​തെ!

"never depilate a lion in his own den". അ​താ​ണ് പ്ര​ശാ​ന്ത് ചെ​യ്ത കു​റ്റം. അ​ധി​കാ​ര​വ​ർ​ഗ​ത്തെ അ​വ​രു​ടെ ഇ​ട​നാ​ഴി​യി​ൽ ചെ​ന്ന് ക​യ​റി കേ​ശ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ശ്ര​മി​ച്ചു. when in a crisis, sometimes the hardest thing in life is to know which bridge to cross and which to burn! ഇ​വി​ടെ സ​സ്പെ​ൻ​ഷ​ൻ എ​ന്ന ഉ​ർ​വ​ശി ശാ​പം ഉ​പ​കാ​ര​മാ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. 21 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​രു സെ​ൻ​ട്ര​ൽ ഗ​വ​ണ്മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് രാ​ജി വ​യ്ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ ഞാ​നും ഒ​ന്ന് പ​ക​ച്ചു നി​ന്നി​ട്ടു​ണ്ട്.

"nothing vast enters the life of mortals without a curse" എ​ന്നാ​ണു സോ​ഫോ​ക്ല​സ് പ​റ​ഞ്ഞ​ത്. ഈ ​ലോ​കം വി​ശാ​ല​മാ​ണ് പ്ര​ശാ​ന്ത്. to somebody with brilliant managerial skills and empathy, this world will be your cradle. എ​ത്ര​യോ പേ​ർ പ്ര​ശാ​ന്തി​നെ ഇ​ഷ്ട​പ്പെ​ടു​ന്നു, പ്ര​ശാ​ന്തി​നാ​യ് ശ​ബ്ദ​മു​യ​ർ​ത്തു​ന്നു. ഇ​തൊ​രു വി​ശ്ര​മ​സ​മ​യം മാ​ത്രം. തി​രി​ച്ചു വ​രു, കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​നാ​യി.
വേ​ണു​ഗോ​പാ​ൽ കു​റി​ച്ചു.