അമ്മയാകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, അതിന് പ്രായം തടസമല്ല: സമാന്ത
Friday, November 15, 2024 12:56 PM IST
ഫാമിലി മാന്‍ സീസണ് ടുവിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ സാമന്ത ബോളിവുഡില്‍ സജീവമായി രിക്കുകയാണ്. അതേസമയം, തന്റെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയുമാണ് സാമന്ത കടന്നുപോകുന്നത്. 2021 ലാണ് സാമന്തയും നാഗചൈതന്യയും പിരിയുന്നത്. അതിനു പിന്നാലെ താരത്തെ തേടി ആരോഗ്യ പ്രശ്നങ്ങളുമെത്തി.
തനിക്ക് മയോസൈറ്റിസ് ആണെന്ന സാമന്തയുടെ തുറന്നുപറച്ചില്‍ ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ അഭിനയത്തില്‍ നിന്നു താരം ഇടവേളയെടുക്കുകയും ചികിത്സ നടത്തുകയും ചെയ്തു. ഇതിനു ശേഷമാണ് സാമന്ത തിരികെ വരുന്നത്.
ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് സാമന്ത. ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അമ്മയാകുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സാമ ന്ത. വൈകിയെന്നു തോന്നുന്നില്ല. അമ്മയാവുക എന്നത് ഇപ്പോഴും എന്റെ സ്വപ്നമാണ്. അമ്മയാകാന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ എന്നും അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നു. അത് മനോഹരമായൊരു അനുഭവമാണ്.
ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആളുകള്‍ പലപ്പോഴും പ്രായത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടും. പക്ഷേ, എനിക്കു തോന്നുന്നത് അമ്മയാകാന്‍ പറ്റാത്ത പ്രായമില്ലെന്നാണ്. ഞാന്‍ ഇപ്പോള്‍ വളരെയധികം സന്തോഷം അനുഭവിക്കുന്നുണ്ട്. എന്നെ നോക്കാനും ശ്രദ്ധിക്കേണ്ടത് എന്താണെന്നും അറിയാം.
ജീവിതത്തില്‍ വളരെ നല്ലൊരു ഘട്ടത്തിലാണ് ഇപ്പോള്‍ ഞാന്‍. സത്യസന്ധമായി തന്നെ വളരെ സന്തോഷത്തിലാണ്. എല്ലാ ദിവസവും അതിന്റെ പൂര്‍ണതയില്‍ ജീവിക്കാന്‍ സാധിക്കുന്നു. സാധാരണ ദിവസങ്ങളോട് മുമ്പ് ഞാനിത്ര കടപ്പെട്ടിരുന്നില്ലെന്നു തോന്നുന്നു- സാമന്ത പറയുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അമ്മയാകാന്‍ തയാറാകുന്നതിനിടെയാണ് സാമന്ത നാഗ ചൈതന്യയുമായി പിരിയുന്നത്. തങ്ങള്‍ പിരിയാനുള്ള കാരണം എന്താണെന്ന് ഇരുവരും ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയ പല കഥകളും മെനഞ്ഞിരുന്നു.
അതേസമയം രണ്ടാംവിവാഹത്തിനു തയാറെടുക്കുകയാണ് നാഗ ചൈതന്യ. നടി ശോഭിത ധൂലിപാലയാണ് വധു. സാമന്തയുമായി പിരിഞ്ഞ ശേഷമാണ് നാഗചൈതന്യ ശോഭിതയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടേയും വിവാഹ നിശ്ചയം ഈയടുത്ത് നടന്നിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത മാസമാണ് താരവിവാഹം നടക്കുക. തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം സജീവമായ നടിയാണ് ശോഭിത ധൂലിപാല. കുറുപ്പ് എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി ശോഭിത മലയാളത്തിലും അഭിനയിച്ചിരുന്നു.