മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ബ​റോ​സ് 2024 ഡി​സം​ബ​ർ 25-ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. സം​വി​ധാ​യ​ക​ൻ ഫാ​സി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തി​യ​തി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഇ​തു പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും താ​ൻ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ ചി​ത്രം കൂ​ടി​യാ​യ ‘മ​ഞ്ഞി​ൽ വി​ര​ഞ്ഞ പൂ​ക്ക​ൾ’ റി​ലീ​സ് ചെ​യ്ത​തും ഒ​രു ഡി​സം​ബ​ർ 25-നാ​ണെ​ന്ന് ഫാ​സി​ൽ പ​റ​യു​ന്നു. റി​ലീ​സ് തി​യ​തി കേ​ട്ട് താ​ൻ വി​സ്മ​യി​ച്ചു പോ​യെ​ന്നും മോ​ഹ​ൻ​ലാ​ലി​നോ​ടു പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം പ​തി​ന്മ​ട​ങ്ങ് വി​സ്മ​യി​ച്ചെ​ന്നും ഫാ​സി​ൽ പ​റ​ഞ്ഞു.

‘‘മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ങ്ക​ര​നാ​യ മോ​ഹ​ൻ​ലാ​ല്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ‘ബ​റോ​സ്’ എ​ന്ന സി​നി​മ​യു​ടെ അ​ല​ങ്കാ​ര​ങ്ങ​ളും ഒ​രു​ക്ക​ങ്ങ​ളു​മെ​ല്ലാം പൂ​ർ​ണ​മാ​യി​രി​ക്കു​ന്നു. ഗു​രു​സ്ഥാ​ന​ത്ത് ഉ​ള്ള​വ​രെ നേ​രി​ൽ​പോ​യി ക​ണ്ട് അ​നു​ഗ്ര​ഹ​ങ്ങ​ൾ വാ​ങ്ങി​ച്ച് അ​വ​രെ​ക്കൊ​ണ്ട് വി​ള​ക്കു​കൊ​ളു​ത്തി​ക്കൊ​ണ്ടാ​ണ് ഈ ​സി​നി​മ തു​ട​ങ്ങു​ന്ന​തു ത​ന്നെ.

നീ​ണ്ട 700 ദി​വ​സ​ങ്ങ​ളി​ലെ ക​ഠി​ന പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്‍റെ​യും ആ​കെ​ത്തു​ക​യാ​ണ് ‘ബ​റോ​സ്’ എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം. ഇ​ന്ന​ലെ മോ​ഹ​ൻ​ലാ​ൽ എ​ന്നെ വി​ളി​ച്ച് സ്നേ​ഹ​പൂ​ർ​വം ചോ​ദി​ച്ചു, ‘ബ​റോ​സ്’ സി​നി​മ​യു​ടെ റി​ലീ​സ് തി​യ​തി ഔ​ദ്യോ​ഗി​ക​മാ​യി അ​നൗ​ൺ​സ് ചെ​യ്ത് ത​രു​മോ എ​ന്ന്. കൗ​തു​ക​ത്തോ​ടെ ഞാ​ൻ ചോ​ദി​ച്ചു, എ​ന്നാ റി​ലീ​സ്. മോ​ഹ​ൻ​ലാ​ൽ റി​ലീ​സ് തി​യ​തി പ​റ​ഞ്ഞ​തോ​ടു കൂ​ടി, വ​ല്ലാ​ണ്ട് ഞാ​ൻ വി​സ്മ​യി​ച്ചു​പോ​യി.



ഒ​രു മു​ൻ​ധാ​ര​ണ​യും ഒ​രു​ക്ക​വു​മി​ല്ലാ​തെ​യാ​ണ് റി​ലീ​സ് തി​യ​തി തീ​രു​മാ​നി​ച്ച​തെ​ങ്കി​ൽ​പോ​ലും അ​തെ​ന്തൊ​രു ഒ​ത്തു​ചേ​ര​ൽ ആ​ണ്, നി​മി​ത്താ​ണ് പൊ​രു​ത്ത​മാ​ണ്, ഗു​രു​ക​ടാ​ക്ഷ​മാ​ണെ​ന്നു തോ​ന്നി​പ്പോ​യി. എ​ന്‍റെ തോ​ന്ന​ൽ ഞാ​ൻ മോ​ഹ​ൻ​ലാ​ലി​നോ​ടു പ​റ​ഞ്ഞ​പ്പോ​ൾ മോ​ഹ​ൻ​ലാ​ൽ എ​ന്നേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് വി​സ്മ​യി​ച്ചു​പോ​യി.

കു​റേ നേ​ര​ത്തേ​ക്ക് മി​ണ്ടാ​ട്ട​മി​ല്ല, അ​റി​യാ​തെ ദൈ​വ​മേ എ​ന്നു വി​ളി​ച്ചു​പോ​യി. പി​ന്നെ സ​ഹ​ധ​ർ​മി​ണി സു​ചി​യെ വി​ളി​ക്കു​ന്നു, ആ​ന്‍റ​ണി​യെ വി​ളി​ക്കു​ന്നു, ആ​ന്‍റ​ണി എ​ന്നെ വി​ളി​ക്കു​ന്നു.

എ​ല്ലാ​വ​ര്‍​ക്കും ഇ​തെ​ങ്ങ​നെ ഒ​ത്തു​ചേ​ർ​ന്നു വ​ന്നു എ​ന്നൊ​ര​ദ്ഭു​ത​മാ​യി​രു​ന്നു. സം​ഗ​തി ഇ​താ​ണ്, മോ​ഹ​ൻ​ലാ​ൽ എ​ന്ന 19 വ​യ​സു​കാ​ര​നെ ഇ​ന്ന​റി​യു​ന്ന മോ​ഹ​ൻ​ലാ​ൽ ആ​ക്കി മാ​റ്റി​യ​ത്, ‘മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളെ​ന്ന’ സി​നി​മ​യാ​ണ്.

അ​ക്കാ​ല​ത്ത് പ്രേ​ക്ഷ​ക​ർ റി​പ്പീ​റ്റ് ചെ​യ്ത് ക​ണ്ട സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​യാ​ണ്. മ​ല​യാ​ള സി​നി​മ​യു​ടെ ഗ​തി ത​ന്നെ മാ​റ്റി വി​ട്ട സി​നി​മ​യാ​ണെ​ന്നു പ​റ​യ​പ്പെ​ട്ടു. ക​ലാ​മൂ​ല്യ​വും ജ​ന​പ്രീ​തി​യു​മു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​വും ല​ഭി​ക്കു​ക​യു​ണ്ടാ​യി.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ൽ ചെ​യ്ത മ​റ്റൊ​രു സി​നി​മ. അ​ത് മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളേ​ക്കാ​ളും ജ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു​ക​ണ്ടു. അ​തൊ​രു മെ​ഗാ ഹി​റ്റാ​യി. ആ ​സി​നി​മ കാ​ലാ​തീ​ത​മാ​ണെ​ന്ന് പ​റ​യ​പ്പെ​ട്ടു. ക​ലാ​മൂ​ല്യ​വും ജ​ന​പ്രീ​തി​യു​മു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​വും ദേ​ശീ​യ പു​ര​സ്കാ​ര​വും ല​ഭി​ച്ചു. മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ റി​ലീ​സ് ചെ​യ്ത​ത് 1980 ഡി​സം​ബ​ർ 25നാ​ണ്, മ​ണി​ച്ചി​ത്ര​ത്താ​ഴും റി​ലീ​സ് ചെ​യ്ത​ത് ഒ​രു ഡി​സം​ബ​ർ 25നാ​ണ്. 1993 ഡി​സം​ബ​ർ 25.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ‘ബ​റോ​സും’ റി​ലീ​സ് ചെ​യ്യാ​ൻ പോ​കു​ന്ന​ത് ഈ ​ഡി​സം​ബ​ർ 25നാ​ണ്. ഒ​ന്നാ​ലോ​ചി​ച്ചു നോ​ക്കൂ, നാ​ല​ര​പ​തി​റ്റാ​ണ്ട് നീ​ണ്ട അ​ഭി​ന​യ ജീ​വി​ത​ത്തി​ര​ക്കി​നി​ട​യി​ൽ മു​ത്തി മു​ത്തി പ​ഠി​ച്ചെ​ടു​ത്ത അ​നു​ഭ​വ​ങ്ങ​ൾ കൊ​ണ്ട് മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത സി​നി​മ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ റി​ലീ​സ് ആ​യ ദി​വ​സ​വു​മാ​യി ആ​ക​സ്മി​ക​മാ​യി ഒ​ത്തു​വ​രു​ന്നു.

മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളി​ലെ ന​ട​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യു​ടെ റി​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നീ​ണ്ട നാ​ൽ​പ​ത്തി​നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളു​ടെ സം​വി​ധാ​യ​ക​നെ ത​ന്നെ വി​ളി​ക്കു​ക​യാ​ണ്. ഇ​തൊ​ക്കെ നി​മി​ത്തം, പൊ​രു​ത്തം,ദൈ​വ​കൃ​പ എ​ന്ന​ല്ലാ​തെ വേ​റെ​ന്താ പ​റ​യേ​ണ്ട​ത്.

എ​നി​ക്കു തോ​ന്നു​ന്ന​ത് മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളേ​ക്കാ​ൾ, മ​ണി​ച്ചി​ത്ര​ത്താ​ഴി​നേ​ക്കാ​ൾ വ​ള​രെ വ​ള​രെ വ​ള​രെ ഉ​യ​രെ നി​ൽ​ക്കു​ന്ന ഒ​ര​തു​ല്യ ക​ലാ​സൃ​ഷ്ടി​യാ​കും ബ​റോ​സ് എ​ന്നാ​ണ്. ഏ​റ്റ​വും കു​റ​ഞ്ഞ പ​ക്ഷം ബ​റോ​സ് ഒ​രു ആ​ഗോ​ള ഇ​തി​ഹാ​സ സി​നി​മ​യാ​യി മാ​റ​ട്ടെ എ​ന്നു ഞാ​ൻ ആ​ശം​സി​ക്കു​ന്നു, അ​തി​നാ​യി ഹൃ​ദ​യ​ത്തി​ൽ​തൊ​ട്ട് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു.

മോ​ഹ​ൻ​ലാ​ലി​നും മോ​ഹ​ൻ​ലാ​ലി​ന്‍റെ ടീ​മി​നും എ​ല്ലാ ന​ന്മ​ക​ളും നേ​രു​ന്നു. ബ​റോ​സ് 2024 ഡി​സം​ബ​ർ 25ന് ​പ്രേ​ക്ഷ​ക​രു​ടെ മു​മ്പി​ൽ എ​ത്തു​ന്നു എ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ൽ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ന്നു.’’​ഫാ​സി​ലി​ന്‍റെ വാ​ക്കു​ക​ൾ.