എ​ല്ലാ പാ​ർ​ട്ടി​യും അ​ധി​കാ​രം കി​ട്ടി​യാ​ൽ ഒ​രു​പോ​ലെ​യാ​ണെ​ന്നും ഒ​ന്ന് മ​റ്റൊ​ന്നി​നേ​ക്കാ​ൾ മെ​ച്ച​മാ​ണെ​ന്ന് തോ​ന്നി​യി​ട്ടി​ല്ലെ​ന്നും ന​ട​ൻ സ​ലിം​കു​മാ​ർ. ത​ന്‍റെ അ​ച്ഛ​ൻ കോ​ൺ​ഗ്ര​സു​കാ​രാ​നാ​യി​രു​ന്ന​തു കൊ​ണ്ട് താ​നും കോ​ൺ​ഗ്ര​സു​കാ​രാ​നാ​യെ​ന്നും അ​ച്ഛ​നോ​ടു​ള്ള വാ​ക്ക് തെ​റ്റി​ക്കാ​തി​രി​ക്കാ​ൻ എ​ന്നും കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

""എ​ല്ലാ പാ​ർ​ട്ടി​യും ക​ണ​ക്കാ​ണ്! അ​പ്പോ​ൾ പി​ന്നെ എ​ന്തി​നാ​ണ് ഞാ​ൻ മാ​റു​ന്ന​ത്? ഞാ​നൊ​രു കോ​ൺ​ഗ്ര​സു​കാ​ര​നാ​യി ജ​നി​ച്ചു. അ​തി​ലും ന​ല്ല​താ​ണോ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി? അ​ല്ല. അ​തി​ലും ന​ല്ല​താ​ണോ ബി​ജെ​പി? എ​ല്ലാം ക​ണ​ക്കാ! ഓ​ൾ ആ​ർ മാ​ത്ത​മാ​റ്റി​ക്സ്!

എ​ല്ലാം ക​ണ​ക്കാ​ണ്. പി​ന്നെ ഞാ​നെ​ന്തി​ന് മാ​റ​ണം? ഇ​തി​ലും ബെ​റ്റ​ർ ആ​ണ് മ​റ്റേ​ത് എ​ന്ന് എ​നി​ക്ക് തോ​ന്നു​ക​യാ​ണെ​ങ്കി​ൽ ശ​രി. പ​ക്ഷേ, അ​ധി​കാ​രം കി​ട്ടി​യാ​ൽ എ​ല്ലാ​വ​രും ക​ക്കും. അ​തി​ന് കോ​ൺ​ഗ്ര​സി​ല്ല, ബി​ജെ​പി​യി​ല്ല, മാ​ർ​ക്സി​സ്റ്റ് ഇ​ല്ല, ഒ​ന്നു​മി​ല്ല.

സാ​ധാ​ര​ണ​ക്കാ​ര​ൻ എ​ന്നും സാ​ധാ​ര​ണ​ക്കാ​ര​ൻ ത​ന്നെ ആ​യി​ട്ടി​രി​ക്കും. എ​ന്‍റെ അ​ച്ഛ​ൻ കോ​ൺ​ഗ്ര​സു​കാ​ര​നാ​യി. അ​തു​കൊ​ണ്ട് ഞാ​നും കോ​ൺ​ഗ്ര​സു​കാ​ര​നാ​യി. അ​ത്ര​യേ ഉ​ള്ളൂ. അ​പ്പോ​ൾ അ​ച്ഛ​നോ​ടു​ള്ള വാ​ക്ക് തെ​റ്റി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ടി മ​ര​ണം വ​രെ കോ​ൺ​ഗ്ര​സ് ആ​യി​രി​ക്കും. അ​ത്ര​യേ ഉ​ള്ളൂ. അ​ല്ലാ​തെ​ന്ത് പ്ര​ത്യേ​ക​ത​യാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്? ഒ​രു പ്ര​ത്യേ​ക​ത​യും ഇ​ല്ല. ഞാ​ൻ അ​തി​ന്‍റെ പേ​രി​ൽ ഏ​തെ​ങ്കി​ലും സ്ഥാ​ന​മാ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ന​ട​ന്നി​ട്ടി​ല്ല.''​സ​ലിം കു​മാ​ർ പ​റ​ഞ്ഞു.