മ​ല​യാ​ളം ക്രൈ​സ്ത​വ​ഭ​ക്തി​ഗാ​ന​രം​ഗ​ത്ത് ച​രി​ത്രം കു​റി​ച്ചു​കൊ​ണ്ട് കൃ​പാ​സ​ന​മ​രി​യ​ന്‍ ഗാ​ന​ങ്ങ​ള്‍ ഏ​ഴ് ഭാ​ഷ​ക​ളി​ലേ​ക്ക് മൊ​ഴി​മാ​റ്റം ന​ട​ത്തു​ന്ന​തി​ന്‍റെ ആ​ശീ​ര്‍​വാ​ദ​ച്ച​ട​ങ്ങ് കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ലെ ശാ​ലോം ഭ​വ​നി​ല്‍ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി നി​ര്‍​വ​ഹി​ച്ചു. ഏ​ഴ് കൃ​പാ​സ​ന​മ​രി​യ​ന്‍ ഗാ​ന​ങ്ങ​ളാ​ണ് മൊ​ഴി​മാ​റ്റം ന​ട​ത്തു​ന്ന​ത്.

യു​കെ​യി​ലെ മ​ല​യാ​ളി ദ​മ്പ​തി​ക​ളാ​യ എ​സ്. സ​ന്തോ​ഷും ലി​സി സ​ന്തോ​ഷും ചേ​ര്‍​ന്ന് ഗാ​ന​വും ഈ​ണ​വും ന​ല്കി​യ ഏ​ഴു ഗാ​ന​ങ്ങ​ളാ​ണ് മ​ല​യാ​ള​ക്ക​ര ക​ട​ന്ന് മ​റ്റ് ദേ​ശ​ങ്ങ​ളി​ലേ​യ്ക്കും കൃ​പാ​സ​ന​മാ​താ​വി​നോ​ടു​ള്ള വ​ണ​ക്ക​വു​മാ​യി ക​ട​ന്നു​ചെ​ല്ലു​ന്ന​ത്.

ക്രൈ​സ്ത​വ​ഭ​ക്തി​ഗാ​ന​ങ്ങ​ളി​ലൂ​ടെ സു​വി​ശേ​ഷ​വ​ല്‍​ക്ക​ര​ണം ന​ട​ത്തു​ന്ന സ​ന്തോ​ഷി​നെ​യും ലി​സി​യെ​യും ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി അ​ഭി​ന​ന്ദി​ച്ചു. ദൈ​വാ​ത്മാ​വി​ന്‍റെ പ്രേ​ര​ണ​യാ​ലാ​ണ് ഇ​വ​ര്‍ ഗാ​ന​ര​ച​ന നി​ര്‍​വ​ഹി​ക്കു​ന്ന​തെ​ന്ന അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​താ​വി​നോ​ടു​ള്ള ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ഭ​ക്തി​യും വി​ശ്വാ​സ​വും വി​ശ്വാ​സി​ക​ളി​ലേ​ക്കും വി​ശ്വാ​സ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ മ​ടി​ച്ചു​നി​ല്ക്കു​ന്ന​വ​ര്‍​ക്കും ഒ​ന്നു​പോ​ലെ പ​ക​ര്‍​ന്നു​ന​ല്കാ​ന്‍ ഈ ​ഗാ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് ക​ര്‍​ദി​നാ​ള്‍ ആ​ശം​സി​ച്ചു.

ആ​ല​പ്പു​ഴ കൃ​പാ​സ​നം ധ്യാ​ന​കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ന്തോ​ഷ്-​ലി​സി ദ​മ്പ​തി​ക​ള്‍ കൃ​പാ​സ​ന​ഗാ​ന​ങ്ങ​ള്‍ മ​റ്റ് ഭാ​ഷ​ക​ളി​ലേ​ക്ക് മൊ​ഴി​മാ​റ്റം ന​ട​ത്തു​ന്ന​ത്. ത​മി​ഴ്, ക​ന്ന​ഡ, ഹി​ന്ദി, തെ​ലു​ങ്ക്, കൊ​ങ്കി​ണി, അ​റ​ബി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലേ​ക്കാ​ണ് ഗാ​ന​ത്തി​ന്‍റെ മൊ​ഴി​മാ​റ്റം ന​ട​ക്കു​ന്ന​ത്.

അ​താ​തു​ഭാ​ഷ​ക​ളി​ല്‍​പ്രാ​വീ​ണ്യ​മു​ള്ള വ്യ​ക്തി​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മ​റ്റ് ഭാ​ഷ​ക​ളി​ലേ​ക്കും മൊ​ഴി​മാ​റ്റം ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു,

ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി ക്രൈ​സ്ത​വ​ഭ​ക്തി​ഗാ​ന​ങ്ങ​ളി​ലൂ​ടെ സു​വി​ശേ​ഷ​വ​ല്‍​ക്ക​ര​ണ​ത്തി​ന് പു​തി​യ രൂ​പ​വും ഭാ​വ​വും ന​ല്കു​ന്ന ഈ ​ദ​മ്പ​തി​ക​ളു​ടെ ഒ​ട്ടു​മി​ക്ക ഗാ​ന​ങ്ങ​ളും ഇ​തി​നോ​ട​കം ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള​വ​യാ​ണ്.

ഗോ​ഡ്‌​സ് മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ലാ​ണ് ഗാ​ന​ങ്ങ​ളെ​ല്ലാം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഫാ.​തോ​മ​സ് ഉ​റു​മ്പി​ട​ത്തി​ല്‍, കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി സെ​ക്ര​ട്ട​റി സാ​ബു ജോ​സ്, കൃ​പാ​സ​നം അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സ​ണ്ണി പ​രു​ത്തി​യി​ൽ, ഔ​സേ​പ്പ​ച്ച​ൻ കൃ​പാ​സ​നം, എ​സ്. തോ​മ​സ്, ലി​സി സ​ന്തോ​ഷ്, ഗോ​ഡ്സ് മ്യൂ​സി​ക്കി​ന്‍റെ മീ​ഡി​യ കോ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹെ​ർ​ഷ​ൽ ചാ​ല​ക്കു​ടി​യും ഷോ​ണും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Public Relations Officer
GodsMusic
Email : [email protected]
WhatsApp Number : 00447739514977