നാ​ടോ​ടി​ക​ളാ​യ രാ​മ​ന്‍റെ​യും ക​ദീ​ജ​യു​ടേ​യും പ്ര​ണ​യ​വും അ​തി​ന്‍റെ പ​രി​ണാ​മ​ങ്ങ​ളും ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന രാ​മ​നും ക​ദീ​ജ​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ന​വം​ബ​ര്‍ 22ന് ​ഈ ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും.

ന​വാ​ഗ​ത​നാ​യ ദി​നേ​ശ് പൂ​ച്ച​ക്കാ​ട് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കാ​ഞ്ഞ​ങ്ങാ​ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ബി​ന​രാ​ജ് കാ​ഞ്ഞ​ങ്ങാ​ട്, സ​തീ​ഷ് കാ​നാ​യി എ​ന്നി​വ​രാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.



പു​തു​മു​ഖ​ങ്ങ​ള്‍​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ല്‍ ഡോ. ​ഹ​രി​ശ​ങ്ക​റും അ​പ​ർ​ണ​യു​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​ശാ​ന്ത് കു​മാ​ര്‍, മോ​ഹ​ന്‍ ച​ന്ദ്ര​ന്‍, ഹ​രി ടി.​എ​ന്‍., ഊ​ര്‍​മ്മി​ളാ വൈ​ശാ​ഖ് ,ഓ​മ​ന, പ്രേ​മ​ല​ത, സു​രേ​ന്ദ്ര​ന്‍ പൂ​ക്കാ​നം, മ​ല്ല​ക്ക​ര രാ​മ​ച​ന്ദ്ര​ന്‍, സ​തീ​ഷ് കാ​നാ​യി, ടി.​കെ. നാ​രാ​യ​ണ​ന്‍, ഡി ​വൈ​എ​സ്പി ഉ​ത്തം​ദാ​സ്(​മേ​ല്‍​പ്പ​റ​മ്പ്) എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഇ​വ​ര്‍​ക്കു പു​റ​മേ കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നും നൂ​റ്റി​യ​മ്പ​തോ​ളം ക​ലാ​കാ​ര​ന്മാ​രും ഈ ​ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്നു.

ഗാ​ന​ങ്ങ​ള്‍ -ദി​നേ​ശ് പൂ​ച്ച​ക്കാ​ട്, ഹാ​രി​സ് ത​ളി​പ്പ​റ​മ്പ്. സം​ഗീ​തം ഷാ​ജി കാ​ഞ്ഞ​ങ്ങാ​ട് ശ്രീ​ശൈ​ലം രാ​ധാ​കൃ​ഷ്ണ​ന്‍. പ​ശ്ചാ​ത്ത​ല സം​ഗീ​തം- സു​ദ​ര്‍​ശ​ന്‍ പി., ഛാ​യാ​ഗ്ര​ഹ​ണം- അ​ഭി​രാം സു​ദി​ല്‍, ശ്രീ​ജേ​ഷ് മാ​വി​ല, എ​ഡി​റ്റിം​ഗ്- അ​മ​ല്‍, ക​ലാ സം​വി​ധാ​നം- മൂ​ര്‍​ധ​ന്യ.

മേ​ക്ക​പ്പ് - ഇ​മ്മാ​നു​വ​ല്‍ അം​ബ്രോ​സ്. കോ​സ്റ്റും - ഡി​സൈ​ന്‍ - പു​ഷ്പ. നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം - ശ​ങ്ക​ര്‍ ജി. ​വൈ​ശാ​ഖ് മേ​ലേ​തി​ല്‍. നി​ര്‍​മാ​ണ നി​ർ​വ​ഹ​ണം - ഹ​രി​ഹ​ര​ന്‍ പൂ​ച്ച​ക്കാ​ട്, എ​ബി​ന്‍ പാ​ല​ന്ത​ലി​ക്ക​ല്‍. ഫി​യോ​ക് ആ​ണ് ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്. വാ​ഴൂ​ർ ജോ​സ്