മലയാളത്തിലെ ഹൈബ്രിഡ്-ത്രിഡി ഫിലിം; നായിക ഈച്ച, നായകൻ മാത്യു; ലൗലിയുമായി ദിലീഷ്
Thursday, November 14, 2024 2:26 PM IST
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രിഡി, അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രിഡി സിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്. ടമാർ പഠാർ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ദിലീഷ് കരുണാകരൻ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്.
യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി എത്തുന്ന ചിത്രമാണ് ലൗലി. അശ്വതി മനോഹരൻ, ഉണ്ണിമായ, മനോജ് കെ, ജയൻ, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ, ആഷ്ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെപിഎസി ലീല എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നേനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻഘട്സ് പ്രൊഡക്ഷൻസ് എന്നി ബാനറിൽ ഡോക്ടർ അമർ രാമചന്ദ്രൻ, ശരണ്യ ദിലീഷ് എന്നിവർ ചേർന്ന് നിർമിക്കുന്ന ലൗലി "ഉടൻ തന്നെ വിസ്മയ കാഴ്ചളുമായി തിയറ്ററുകളിൽ എത്തുന്നതാണ്.
സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റർ-കിരൺദാസ്. കോ പ്രൊഡ്യൂസർ- പ്രമോദ് ജി. ഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ, മേക്കപ്പ്-റോണക്സ് സേവ്യർ,
കോസ്റ്റ്യൂം ഡിസൈനർ-ദീപ്തി അനുരാഗ്, ആർട്ട് ഡയറക്ടർ-കൃപേഷ് അയ്യപ്പൻകുട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരീഷ് തെക്കേപ്പാട്ട്, അസോസിയേറ്റ് ഡയറക്ടർ-സന്ദീപ്, അസിസ്റ്റന്റ് ഡയറക്ടർ അലൻ, ആൽബിൻ, സൂരജ്, ബേയ്സിൽ, ജെഫിൻ,
ഫിനാൻസ് കൺട്രോളർ-ജോബീഷ് ആന്റണി,വിഷ്വൽ എഫക്റ്റ്സ്-വിടിഎഫ് സ്റ്റുഡിയോ, സൗണ്ട് ഡിസൈൻ-നിക്സൻ ജോർജ്ജ്,ആക്ഷൻ- കലൈ കിംഗ്സൺ, പരസ്യക്കല-യെല്ലൊ ടൂത്ത്സ്, സ്റ്റിൽസ്-ആർ. റോഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർ-വിമൽ വിജയ്, പിആർഒ- എ.എസ്. ദിനേശ്.