ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​വു​ന്ന പു​ഷ്പ 2. പു​ഷ്പ ആ​ദ്യ ഭാ​ഗ​ത്തി​ല്‍ ഊ ​ആ​ണ്ട​വാ... ഡാ​ന്‍​സ് ന​മ്പ​റി​ലൂ​ടെ സാ​മ​ന്ത​യാ​ണ് ആ​രാ​ധ​ക​രെ കൈ​യി​ലെ​ടു​ത്ത​തെ​ങ്കി​ല്‍ ഇ​ക്കു​റി പു​ഷ്പ​രാ​ജി​നോ​ടൊ​പ്പം ആ​ടി​തി​മി​ര്‍​ക്കാ​ന്‍ എ​ത്തു​ന്ന​ത് തെ​ലു​ങ്കി​ലെ ഡാ​ന്‍​സിം​ഗ് ക്വീ​ന്‍ ശ്രീ​ലീ​ല​യാ​ണ്. നൃ​ത്ത​ത്തി​നാ​യി ശ്രീ​ലീ​ല വാ​ങ്ങു​ന്ന പ്ര​തി​ഫ​ല​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

ര​ണ്ടു മു​ത​ല്‍ മൂ​ന്നു കോ​ടി രൂ​പ വ​രെ​യാ​ണ് ശ്രീ​ലീ​ല​യ്ക്ക് ഈ ​ഡാ​ൻ​സ് ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് തെ​ലു​ങ്ക് മാ​ധ്യ​മ​മാ​യ ഗ്രേ​റ്റ് ആ​ന്ധ്ര റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ഗു​ണ്ടൂ​ർ കാ​രം എ​ന്ന ചി​ത്ര​ത്തി​ലെ കു​ർ​ച്ചി മ​ട​ത്ത​പ്പെ​ട്ടി എ​ന്ന ഗാ​ന​ത്തി​ലൂ​ടെ പ്രേ​ക്ഷ​ശ്ര​ദ്ധ നേ​ടി​യ ന​ടി​യാ​ണ് ശ്രീ​ലീ​ല.

പു​ഷ്പ​യി​ലേ​ക്ക് ശ്രീ​ലീ​ല എ​ത്തു​മ്പോ​ൾ മ​റ്റൊ​രു ട്രെ​ൻ​ഡിം​ഗ് ഗാ​നം ആ​കും അ​തെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. പു​ഷ്പ 2ൽ ​ശ്രീ​ലീ​ല​യു​ടേ​തി​നു പു​റ​മെ സാ​മ​ന്ത​യു​ടെ ഐ​റ്റം സോം​ഗും ഉ​ണ്ടാ​വു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ് ഐ​റ്റം സോം​ഗി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യെ​ന്നും ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ആ​ദ്യ ഭാ​ഗ​ത്തി​ലെ ഡാ​ൻ​സ് ന​മ്പ​റി​നാ​യി സാ​മ​ന്ത​യു​ടെ പ്ര​തി​ഫ​ലം ഒ​ന്ന​ര കോ​ടി രൂ​പ ആ​യി​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. താ​ര​ത്തി​ന്‍റെ ക​രി​യ​റി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് മ​റ്റൊ​രു ന​ടി നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ സാ​മ​ന്ത ഒ​രു ഗാ​ന​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ ഈ ​ഗാ​ന​രം​ഗ​വും ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു.

ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് ലോ​ക​മെ​മ്പാ​ട​മു​ള്ള തി​യ​റ്റ​റു​ക​ളി​ൽ പു​ഷ്പ 2 റി​ലീ​സ് ചെ​യ്യു​ന്ന​ത്. പു​ഷ്പ​യു​ടെ തി​യ​റ്റ​ർ അ​വ​കാ​ശം വി​റ്റ​ഴി​ച്ച​ത് 600 കോ​ടി രൂ​പ​യ്ക്കാ​യി​രു​ന്നു​വെ​ന്നും ഓ​വ​ർ​സീ​സി​ലൂ​ടെ മാ​ത്രം 125 കോ​ടി രൂ​പ സ്വ​ന്ത​മാ​ക്കി​യെ​ന്നും ഇ ​ടൈം​സ് മു​ൻ​പ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. റി​ലീ​സി​ന് മു​ന്നേ ത​ന്നെ ചി​ത്രം പ്രീ ​സെ​യി​ലി​ൽ 1,085 കോ​ടി രൂ​പ​യു​ടെ നേ​ട്ട​മു​ണ്ടാ​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഈ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് ആ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത്.