പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രെ​യും പി​ന്നി​ലാ​ക്കി സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മാ​ൻ. മൂ​ന്നു കോ​ടി രൂ​പ​യാ​ണ് ഒ​രു പാ​ട്ടി​ന് റ​ഹ്മാ​ൻ വാ​ങ്ങു​ന്ന​ത്. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ഗാ​നാ​ലാ​പ​ന​ത്തി​ന് ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത് റ​ഹ്മാ​നാ​ണ്.

മു​ഖ്യ​ധാ​രാ ഗാ​യ​ക​രാ​യ ശ്രേ​യ ഘോ​ഷാ​ൽ, അ​ർ​ജി​ത് സിം​ഗ്, സു​നി​ധി ചൗ​ഹാ​ൻ, സോ​നു നി​ഗം തു​ട​ങ്ങി എ​ല്ലാ​വ​രെ​യും ക​ട​ത്തി​വെ​ട്ടി​യാ​ണ് റ​ഹ്മാ​ൻ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യ റ​ഹ്മാ​ൻ മ​റ്റൊ​രു സം​ഗീ​ത​ജ്ഞ​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ ഈ​ണം പാ​ടാ​ൻ മൂ​ന്ന് കോ​ടി രൂ​പ വ​രെ പ്ര​തി​ഫ​ലം വാ​ങ്ങു​ന്നു​ണ്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ സ്വ​ന്ത​മാ​യി ചി​ട്ട​പ്പെ​ടു​ത്തി​യ ഗാ​നം പാ​ടു​ന്ന​തി​ന് റ​ഹ്മാ​ൻ എ​ത്ര രൂ​പ കൈ​പ്പ​റ്റു​ന്നു​വെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. മ​റ്റു സം​ഗീ​ത​ജ്ഞ​രു​ടെ പാ​ട്ടു​ക​ൾ വി​ര​ള​മാ​യി മാ​ത്ര​മേ റ​ഹ്മാ​ൻ ആ​ല​പി​ക്കാ​റു​ള്ളു. സ്വ​ന്തം പ്രോ​ജ​ക്ടു​ക​ളി​ലാ​ണ് അ​ദ്ദേ​ഹം കൂ​ടു​ത​ലാ​യും ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

മു​ഴു​വ​ന്‍ സ​മ​യ ഗാ​യ​ക​രി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത് ശ്രേ​യ ഘോ​ഷാ​ലാ​ണ്. 25 ല​ക്ഷം രൂ​പ വ​രെ​യാ​ണ്‌ ഒ​രു പാ​ട്ടി​ന് ശ്രേ​യ​യു​ടെ പ്ര​തി​ഫ​ലം. 18 മു​ത​ല്‍ 20 ല​ക്ഷം വ​രെ വാ​ങ്ങു​ന്ന സു​നി​ധി ചൗ​ഹാ​നാ​ണ് മൂ​ന്നാ​മ​ത്. അ​ർ​ജി​ത് സിം​ഗും ഏ​താ​ണ്ട് ഇ​തേ തു​ക​യാ​ണ് പ്ര​തി​ഫ​ല​മാ​യി കൈ​പ്പ​റ്റു​ന്ന​ത്. 15 മു​ത​ല്‍ 18 ല​ക്ഷം വ​രെ​യാ​ണ് സോ​നു നി​ഗ​ത്തി​ന്‍റെ പ്ര​തി​ഫ​ലം.

എ​ന്നാ​ൽ സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള പ്ര​തി​ഫ​ല​ത്തു​ക​യി​ൽ റ​ഹ്മാ​ൻ ര​ണ്ടാം സ്ഥാ​ന​ത്താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. ഒ​രു സി​നി​മ​യി​ൽ ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ത്തു​കോ​ടി​യാ​ണ് അ​നി​രു​ദ്ധ് വാ​ങ്ങു​ന്ന​ത്. റ​ഹ്മാ​ന് എ​ട്ടു​കോ​ടി​യാ​ണ് പ്ര​തി​ഫ​ലം.