സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നെ​തി​രേ സാ​ന്ദ്രാ തോ​മ​സ് നി​യ​മ ന​ട​പ​ടി​ക്ക്. ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നും തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​വ​ര്‍ എ​റ​ണാ​കു​ളം സ​ബ് കോ​ട​തി​യെ സ​മീ​പി​ച്ചു. ത​നി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ലൈം​ഗി​ക അ​ധി​ക്ഷേ​പം ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​തി​കാ​ര ന​ട​പ​ടി​ക്ക് കാ​ര​ണ​മെ​ന്ന് സാ​ന്ദ്ര പ്ര​തി​ക​രി​ച്ചു.

പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ ഫി​ലിം ചേം​മ്പ​റി​നും ക​ത്ത് ന​ല്‍​കും. നീ​ക്കം മു​ന്നി​ല്‍ ക​ണ്ട് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും നി​യ​മ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി.

അ​ച്ച​ട​ക്കം ലം​ഘി​ച്ചു എ​ന്ന കാ​ര​ണം കാ​ണി​ച്ച് സാ​ന്ദ്ര​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കു​ന്ന രീ​തി​യി​ല്‍ സാ​ന്ദ്ര പ്ര​തി​ക​രി​ച്ചി​രു​ന്നു.

ഇ​തി​നു​പു​റ​മേ അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളാ​യ ആ​ന്‍റോ ജോ​സ​ഫ്, ബി. ​രാ​ഗേ​ഷ്, സ​ന്ദീ​പ് മേ​നോ​ന്‍, ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ സാ​ന്ദ്ര തോ​മ​സ് പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു.

ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നി​ടെ ത​നി​ക്കെ​തി​രെ ലൈം​ഗി​ക അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ണ്ടാ​യി എ​ന്നാ​യി​രു​ന്നു പ​രാ​തി. പ​രാ​തി​യു​മാ​യി വ​രു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തി​ലാ​ണ് ത​ന്നെ​പ്പോ​ലൊ​രാ​ളെ സം​ഘ​ട​ന​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ​തെ​ന്ന് സാ​ന്ദ്ര പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, നി​ല​വി​ലെ വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ​സ് അ​സോ​സി​യേ​ഷ​ന്‍റെ തീ​രു​മാ​നം.