കൊ​ല്ല​പ്പെ​ട്ട പ​ഞ്ചാ​ബി ഗാ​യ​ക​ൻ സി​ദ്ധു മൂ​സാ​വാ​ല​യു​ടെ കു​ഞ്ഞ​നു​ജ​ന്‍റെ ചി​ത്രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ട് കു​ടും​ബം. കു​ഞ്ഞ് ജ​നി​ച്ച് എ​ട്ടു​മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് മു​ഖം പൂ​ർ​ണ​മാ​യും വെ​ളി​പ്പെ​ടു​ത്തു​ന്ന ചി​ത്രം കു​ടും​ബം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

സി​ദ്ധു​വി​ന്‍റെ ഒ​രു പാ​ട്ട് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​രാ​ധ​ക​രെ ക​ണ്ണീ​ര​ണി​യി​ക്കു​ക​യാ​ണ്.

ഈ ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് സി​ദ്ധു മൂ​സാ​വാ​ല​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ബാ​ൽ​കൗ​ർ​സിം​ഗി​നും ഭാ​ര്യ ച​ര​ൺ കൗ​റി​നും ര​ണ്ടാ​മ​ത്തെ ക​ൺ​മ​ണി പി​റ​ന്ന​ത്. മ​ക​നെ സ്വീ​ക​രി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. 58ാം വ​യ​സി​ലാ​ണ് ച​ര​ൺ ഗ​ർ​ഭം ധ​രി​ച്ച​ത്.




ബാ​ൽ​കൗ​ർ സിം​ഗി​ന്‍റെ​യും ച​ര​ൺ കൗ​റി​ന്‍റെ​യും ഏ​ക​മ​ക​നാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട സി​ദ്ധു മൂ​സാ​വാ​ല. മ​ക​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​നു ശേ​ഷം ക​ടു​ത്ത വി​ഷാ​ദ​ത്തി​ന് അ​ടി​മ​പ്പെ​ട്ടു​പോ​യ ഇ​രു​വ​രു​ടെ​യും മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ൾ പ്ര​ത്യേ​ക ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

ച​ര​ൺ വീ​ണ്ടും ഗ​ർ​ഭി​ണി​യാ​യ​തോ​ടെ അ​തി​യാ​യ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു കു​ടും​ബം. മാ​ർ​ച്ച് 17നാ​ണ് ച​ര​ൺ ആ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യം ബാ​ൽ​കൗ​ർ സിം​ഗ് ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

2022 മേ​യ് 29നാ​ണ് പ​ഞ്ചാ​ബി​ലെ മാ​ന്‍​സ ജി​ല്ല​യി​ൽ സി​ദ്ധു മൂ​സാ​വാ​ല വെ​ടി​യേ​റ്റു മ​രി​ച്ച​ത്. പ​ഞ്ചാ​ബി​ലെ ജ​വ​ഹ​ർ​കി ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മൂ​സാ​വാ​ല​യും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ സീ​റ്റി​ൽ വെ​ടി​യേ​റ്റ നി​ല​യി​ലാ​ണ് മൂ​സാ​വാ​ല​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.