ഗംഗാ നദീതീരത്ത് വച്ച് മംഗല്യം; നടി രമ്യ പാണ്ഡ്യൻ വിവാഹിതയായി
Saturday, November 9, 2024 11:06 AM IST
നടി രമ്യ പാണ്ഡ്യൻ വിവാഹിതയായി. യോഗ പരിശീലകനായ ലോവൽ ധവാനാണ് വരൻ. ഋഷികേശിലെ ഗംഗാ നദീതീരത്ത് വച്ചായിരുന്നു വിവാഹം. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
"ഞങ്ങളുടെ യാത്ര ഗംഗയുടെ തീരത്ത് നിന്നും തുടങ്ങുന്നു' വിവാഹചിത്രങ്ങൾ പങ്കുവച്ച് രമ്യ കുറിച്ചു. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്.
നവംബർ 15 ന് ചെന്നൈയിൽ വച്ച് വിവാഹ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. അടുത്തിടെയാണ് രമ്യ പാണ്ഡ്യനും ലോവൽ ധവാനും വിവാഹതിരാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ബംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്.
കഴിഞ്ഞ വർഷമാണ് രമ്യ യോഗ പരിശീലനത്തിനായി അവിടെ ജോയിൻ ചെയ്തത്. തുടർന്ന് ഇരുവരും തമ്മിൽ സുഹൃത്തുക്കളാവുകയും സൗഹൃദം പ്രണയത്തിലെത്തുകയുമായിരുന്നു. മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിലൂടെ മലയാളത്തിലേക്കും രമ്യ അരങ്ങേറ്റം കുറിച്ചിരുന്നു.