വിജയ്യുടെ അവസാനചിത്രം; പ്രധാനവേഷത്തിൽ മമിത ബൈജുവും
Saturday, October 5, 2024 8:54 AM IST
വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ചെന്നൈയിൽ നടന്നു. എച്ച്. വിനോദ് ആണ് ഈ അവസാന വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നു.
ബോബി ഡിയോൾ ആണ് വില്ലൻ വേഷത്തിൽ. പൂജ ഹെഗ്ഡെയാണ് നായിക. ഗൗതം മേനോൻ, പ്രകാശ് എന്നിവരാണ് മറ്റ് താരങ്ങൾ.
സത്യന് സൂര്യനാണ് ഛായാഗ്രഹണം. പ്രദീപ് ഇ. രാഘവ് എഡിറ്റിംഗ്. അനൽ അരസ് സംഘട്ടനം. വെങ്കട്ട് കെ. നാരായണയാണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമിക്കുന്നത്.
ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തും.