പ​ലേ​രി മാ​ണി​ക്യം ഇ​ന്നു മു​ത​ൽ
Friday, October 4, 2024 11:23 AM IST
മ​മ്മൂ​ട്ടി ത്രി​ബി​ൾ റോ​ളി​ൽ അ​ഭി​ന​യി​ച്ച് ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത പാ​ലേ​രി മാ​ണി​ക്യം ഇ​ന്നു മു​ത​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. സി​നി​മ​യു​ടെ ഏ​റ്റ​വും പു​തി​യ​ശ​ബ്ദ സാ​ങ്കേ​തി​ക മി​ക​വോ​ടെ 4k അ​റ്റ്മോ​സി​ലാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​ഹാ സു​ബൈ​ർ, എ.​വി. അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം മൂ​ന്നാം ത​വ​ണ​യാ​ണ് തി​യ​റ്റ​റി​ലെ​ത്തി​ക്കു​ന്ന​ത്. 2009-ൽ ​സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ ഈ ​ചി​ത്രം മ​മ്മൂ​ട്ടി​യു​ടെ അ​തു​ല്യ പ്ര​ക​ട​നം കാ​ണാ​ൻ ആ​രാ​ധ​ക​ർ ഇ​ത്ത​വ​ണ​യും തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തീ​ക്ഷ.

സം​ഭാ​ഷ​ണ ശൈ​ലി​യി​ലും ശ​രീ​ര ച​ല​ന​ങ്ങ​ളി​ലും അ​ടി​മു​ടി വ്യ​ത്യ​സ്ത നി​റ​ഞ്ഞ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മ​മ്മൂ​ട്ടി നി​റ​ഞ്ഞാ​ടി. ആ ​വ​ർ​ഷ​ത്തെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​വും മ​മ്മൂ​ട്ടി​യെ തേ​ടി​യെ​ത്തി.

മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് ശ്വേ​ത മേ​നോ​നും ക​ര​സ്ഥ​മാ​ക്കി. മൈ​ഥി​ലി, ശ്രീ​നി​വാ​സ​ൻ, സി​ദ്ദി​ഖ്, സു​രേ​ഷ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് മു​സ്ത​ഫ, ശ​ശി ക​ലിം​ഗ, ടി. ​ദാ​മോ​ദ​ര​ൻ, വി​ജ​യ​ൻ വി. ​നാ​യ​ർ, ഗൗ​രി മു​ഞ്ജ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം-​മ​നോ​ജ് പി​ള്ള, സം​ഗീ​തം-​ശ​ര​ത്, ബി​ജി​ബാ​ൽ ക​ഥ-​ടി.​പി. രാ​ജീ​വ​ൻ. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.