മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ നാ​യി​ക​യാ​യി ഐ​ശ്വ​ര്യ ല​ക്ഷ്മി. ന​ടി സം​ഗീ​ത​യും ചി​ത്ര​ത്തി​ലൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. സ​ത്യ​ൻ അ​ന്തി​ക്കാ​ട് ആ​ണ് സി​നി​മ​യു​ടെ പു​തി​യ വി​ശേ​ഷ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

‘‘ഹൃ​ദ​യ​പൂ​ർ​വം എ​ന്ന പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നു മു​മ്പു​ള്ള ജോ​ലി​ക​ളി​ലാ​ണി​പ്പോ​ൾ. ഡി​സം​ബ​റി​ൽ തു​ട​ങ്ങ​ണം. ഈ ​മാ​സം പാ​ട്ടു​ക​ളു​ടെ ക​മ്പോ​സിം​ഗ് ആ​രം​ഭി​ക്ക​ണം. ആ​രാ​ണ് നാ​യി​ക എ​ന്ന് പ​ല​രും ചോ​ദി​ക്കാ​റു​ണ്ട്. അ​തി​നു​ള്ള ഉ​ത്ത​ര​മാ​ണ് ഈ ​കു​റി​പ്പ്.

ഐ​ശ്വ​ര്യാ ല​ക്ഷ്മി​യാ​ണ് നാ​യി​ക. മാ​യാ​ന​ദി​യി​ലും ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള​യി​ലും വ​ര​ത്ത​നി​ലു​മൊ​ക്കെ ഐ​ശ്വ​ര്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പം ഐ​ശ്വ​ര്യ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ സി​നി​മ​യാ​യി​രി​ക്കും ഹൃ​ദ​യ​പൂ​ർ​വം.

മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യി​ലൂ​ടെ ന​മ്മ​ളെ വി​സ്മ​യി​പ്പി​ച്ച സം​ഗീ​ത​യാ​ണ്. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ഹൃ​ദ​യ​പൂ​ർ​വം ഒ​രു ന​ല്ല ച​ല​ച്ചി​ത്രാ​നു​ഭ​വ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഞ​ങ്ങ​ളെ​ല്ലാ​വ​രും''. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ വാ​ക്കു​ക​ൾ.