വിനായകന്റെ വില്ലനാണോ മമ്മൂട്ടി; പുതിയ ലുക്കിൽ സെറ്റിൽ ജോയിൻ ചെയ്ത് മമ്മൂട്ടി
Thursday, October 3, 2024 10:18 AM IST
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത്തെ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തിലെത്തുന്നത് നടൻ വിനായകനാണ്. ചിത്രത്തിൽ ബുധനാഴ്ച മമ്മൂട്ടി ജോയിൻ ചെയ്തു. ലൊക്കേഷനിൽ നടൻ വിനായകനൊപ്പം നിൽക്കുന്ന ചിത്രം മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റബർ അവസാനവാരം നാഗർകോവിലിൽ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
മമ്മൂട്ടിയും വിനായകനും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ കെ.ജോസ് ആണ്. ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ.ജോസ് എന്നിവർ ചേർന്നു തിരക്കഥ രചിച്ചു. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകളും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവിടും. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രസംയോജനം: പ്രവീൺ പ്രഭാകർ.