പോലീസിന് കണ്ടുപിടിക്കാൻ കഴിയാത്ത സിദ്ദീഖ് ഇതാ പേരക്കുട്ടിയുടെ നൂല്കെട്ട് ചടങ്ങിൽ; ഒപ്പം പിറന്നാളും
Thursday, October 3, 2024 9:49 AM IST
നടൻ സിദ്ദീഖിന് പിറന്നാളാശംസകളുമായി മകൻ ഷഹീൻ സിദ്ദീഖ്. ഷഹീന്റെ മകളുടെ നൂലുകെട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ഷഹീൻ വാപ്പയക്ക് ആശംസകൾ അറിയിച്ചത്. ‘വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ’ എന്നെ അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
സിദ്ദിഖിന്റെ 62ാം പിറന്നാളാണിന്ന്. ലൈംഗിക പീഡന ആരോപണ വിധേയനായ സിദ്ദീഖ് നിലവിൽ ഇടക്കാല ജാമ്യത്തിലാണുള്ളത്. നടി നൽകിയ പീഡന പരാതിയിൽ ഇക്കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദിഖീമുൻകൂർ ജാമ്യം അനുവദിച്ചത്.
ഹൈക്കോടതി ജ്യാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദീഖ് ഒളിവിൽ പോയിരുന്നു. ഇപ്പോൾ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഭരണസംവിധാനങ്ങൾക്ക് നേരെ ഉയരുകയാണ്.