ഹിറ്റടിച്ച് ഈസ്റ്റ് കോസ്റ്റ്; ചിത്തിനി വൻ വിജയത്തിലേക്ക്
Tuesday, October 1, 2024 4:38 PM IST
ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിച്ച ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ചിത്തിനി വൻ വിജയത്തിലേക്ക് കുതിക്കുന്നു. ക്ലീൻ ഫാമിലി ഹിറ്റ് എന്ന വിശേഷണം ആണ് ചിത്രത്തിന് പ്രേക്ഷകർ നൽകിയിരിക്കുന്നത്.
നീതിക്ക് വേണ്ടിയുള്ള പെൺ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്തിനി ഇതിനകം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സമീപകാലത്ത് മലയാള സിനിമ കണ്ടതിൽ വച്ച് അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ചിത്തിനിയിലേത്.
ഇരുപത്തിമൂന്ന് വർഷം നീതിക്കായി അലഞ്ഞ ചിത്തിനി എന്ന ആത്മാവിന് ഒടുവിൽ അർഹിച്ച നീതി ലഭിക്കുമ്പോൾ നിറഞ്ഞ സംതൃപ്തിയോടെയാണ് സ്ത്രീ പ്രേക്ഷകർ തീയറ്റർ വിട്ടിറങ്ങുന്നത്. ഹൊറർ സിനിമകളുടെ പരമ്പരാഗത ക്ലീഷേകളെ പൊളിച്ചെഴുതിയ ചിത്രം കൂടിയാണ് ചിത്തിനി.
കള്ളനും ഭഗവതിയും എന്ന ഈസ്റ്റ് കോസ്റ്റ് ചിത്രത്തിലൂടെ മലയാളത്തിൽ തരംഗമായി മാറിയ ബംഗാളി താരം മോക്ഷയാണ് ചിത്രത്തിലെ നായിക നൃത്തം കൊണ്ടും ചടുലമായ കളരിച്ചുവടുകൾ കൊണ്ടും ചിത്തിനിയിൽ മോക്ഷ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. മോക്ഷയുടെ നൃത്തരംഗത്തിനും ഫൈറ്റ് സീനിനും തീയറ്ററിൽ ലഭിച്ച കൈയടി തന്നെ അതിന് ഉദാഹരണമാണ്.
ചിത്തിനി ആയി വേഷമിട്ട പുതുമുഖ താരം ഏനാക്ഷിയും, നിഷ സേവ്യർ എന്ന അന്വേഷണാത്മക പത്രപ്രവർത്തകയെ അവതരിപ്പിച്ച ആരതി നായരും തിളക്കമുള്ള പ്രകടനം കാഴ്ചവച്ചു. അതുകൊണ്ട് തന്നെയാണ് മൂന്ന് പെൺകുട്ടികൾ പൊരുതി നേടിയ വിജയം ആയി ചിത്തിനിയെ പ്രേക്ഷകർ ഉയർത്തി കാണിക്കുന്നത്.
നടൻ സുധീഷിന്റെ പോലീസ് കഥാപാത്രമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ഹൈലലൈറ്റ്. ഒരു അണുവിട തെറ്റിയാൽ ചിത്രത്തിന്റെ സസ്പെൻസ് അപ്പാടെ നഷ്ടപ്പെട്ടുത്തുമായിരുന്ന ആ കഥാപാത്രത്തെ അത്ര കരുതലോടെയും കൈയടക്കത്തോടെയുമാണ് സംവിധായകൻ
ഈസ്റ്റ് കോസ്റ്റ് വിജയൻ മെനഞ്ഞെടുത്തിരിക്കുന്നത്.
സുധീഷിൻ്റെ പ്രകടനം ഞെട്ടിച്ചു എന്നാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. അലൻ ആൻ്റണി എന്ന സർക്കിൾ ഇൻസ്പെക്ടർ ആയിട്ടാണ് അമിത് ചക്കാലയ്ക്കൽ ചിത്രത്തിൽ എത്തുന്നത്. വിശാൽ എന്ന ഗോസ്റ്റ് ഹണ്ടർ ആയി വിനയ് ഫോർട്ടും വേഷമിടുന്നു.
സേവ്യർ പോത്തൻ എന്ന നാട്ടുപ്രമാണിയെ അവതരിപ്പിച്ച ജോണി ആന്റണിയും മികച്ചു നിന്നു. ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് ആണ് പ്രേക്ഷകരെ അമ്പരപ്പിച്ച മറ്റൊരു ഘടകം. വനത്തിന്റെ വന്യതയും സൗന്ദര്യവും നിറഞ്ഞ് നിൽക്കുന്ന പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
അനിതരസാധാരണമായ അവതരണം കൊണ്ടും ശബ്ദവിന്യാസം കൊണ്ടും ചിത്തിനി
അടുത്ത കാലത്തെ ഏറ്റവും മികച്ച ചലച്ചിത്രാനുഭവം ആയി മാറി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
ആരാണ് ചിത്തിനി ?എന്താണ് ചിത്തിനിക്ക് സംഭവിച്ചത് ? ചോദ്യങ്ങൾക്കും ഒരുപാട് നിഗൂഢതകൾക്കും ഉള്ള ഉത്തരങ്ങളുമായി എത്തുന്ന ചിത്തിനി പ്രേക്ഷകരെ ഓരോ നിമിഷവും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയാണ് മുമ്പോട്ട് പോവുന്നത്.
അതിമനോഹരമായ ഗാനങ്ങൾ കൊണ്ടും സമ്പന്നമാണ് ചിത്രം. ഈസ്റ്റ് കോസ്റ്റ് വിജയൻ , സന്തോഷ് വർമ, സുരേഷ് എന്നിവർ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻരാജ് ആണ്. മധു ബാലകൃഷ്ണൻ, ഹരിശങ്കർ, കപിൽ കപിലൻ, സന മൊയ്തൂട്ടി, സത്യ പ്രകാശ്, അനവദ്യ എന്നിവരാണ് ഗായകർ.
രതീഷ് റാം ആണ് കാമറാമാന്. ഈസ്റ്റ് കോസ്റ്റ് വിജയന്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന് രാജാണ് സംഗീതമൊരുക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിംഗും രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണന് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ : രാജശേഖരൻ.
കോറിയോഗ്രാഫി: കല മാസ്റ്റര്‍, സംഘട്ടനം: രാജശേഖരന്, ജി മാസ്റ്റര്‍,വി എഫ് എക്സ് : നിധിന് റാം സുധാകര്‍, സൗണ്ട് ഡിസൈന്‍: സച്ചിന് സുധാകരന്, സൗണ്ട് മിക്സിംഗ്: വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് : രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് : ഷിബു പന്തലക്കോട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : അനൂപ് ശിവസേവന്‍, അസിം കോട്ടൂര്‍, അനൂപ് അരവിന്ദൻ പോസ്റ്റര്‍ ഡിസൈനര്‍ : കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി: കെ പി മുരളീധരന്, സ്റ്റില്‍സ് : അജി മസ്കറ്റ്, പിആര്‍ഓ : എ.എസ്. ദിനേശ്.