ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ ആ​ദ്യ കേ​സെ​ടു​ത്തു. മേ​ക്ക​പ്പ് മാ​നേ​ജ​ര്‍ സ​ജീ​വ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് കാ​ട്ടി കൊ​ല്ലം സ്വ​ദേ​ശി​നാ​യ മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്.

ഈ ​മാ​സം 23ന് ​പൊ​ന്‍​കു​ന്നം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. 2013ല്‍ ​പൊ​ന്‍​കു​ന്ന​ത്തെ ലൊ​ക്കേ​ഷ​നി​ല്‍​വ​ച്ച് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ഇ​വ​ർ മൊ​ഴി ന​ല്‍​കി​യ​ത്. പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.