രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര​ബ​ഹു​മ​തി​യാ​യ ദാ​ദാ​സാ​ഹേ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ബോ​ളി​വു​ഡ് ന​ട​ൻ മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​ക്ക്. കേ​ന്ദ്ര വാ​ർ​ത്താ വി​നി​മ​യ പ്ര​ക്ഷേ​പ​ണ​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ആ​ണ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​ടു​ത്ത​മാ​സം എ​ട്ടി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ച് മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​ക്ക് ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ന​ൽ​കാ​ൻ ജൂ​റി തീ​രു​മാ​നി​ച്ച​തെ​ന്നും മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു. നേ​ര​ത്തെ പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്‌​കാ​രം ന​ൽ​കി രാ​ജ്യം മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​യെ ആ​ദ​രി​ച്ചി​രു​ന്നു.

1976-ൽ ​സി​നി​മാ​ജീ​വി​തം ആ​രം​ഭി​ച്ച മി​ഥു​ൻ ഡി​സ്കോ ഡാ​ൻ​സ​ർ, ജ​ങ്, പ്രേം ​പ്ര​തി​ഗ്യാ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചി​രു​ന്നു.