ഹാരിപോർട്ടറിലെ പ്രഫസർ മിനർവ; മാഗി സ്മിത്ത് അന്തരിച്ചു
Saturday, September 28, 2024 9:27 AM IST
പ്രശസ്ത ബ്രിട്ടീഷ് നടി മാഗി സ്മിത്ത് (89) അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യമെന്ന് മക്കളായ ക്രിസ് ലാർക്കിനും ടൊബി സ്റ്റെഫൻസും അറിയിച്ചു.
1969ൽ ‘ദ പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി’ എന്ന ചിത്രത്തിലെ അഭിനയത്തിനും 1979ൽ ‘കലിഫോർണിയ സ്യൂട്ടി’ലെ അഭിനയത്തിനും മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു.
എന്നാല്‍ ഹാരിപോര്‍ട്ടര്‍ ചിത്രങ്ങളിലെ പ്രിയപ്പെട്ട ‘പ്രഫസർ മിനർവ മക്ഗൊനാഗൽ’ എന്ന റോളിലൂടെയാണ് നടി ലോകമെങ്ങും സുപരിചിതയായത്. വനേസ റെഡ്ഗ്രേവും ജൂഡി ഡെഞ്ചും ഉൾപ്പെടുന്ന ഒരു തലമുറയിലെ പ്രമുഖ ബ്രിട്ടീഷ് നടിയായാണ് മാഗി സ്മിത്ത് വിലയിരുത്തപ്പെടുന്നത്.