പ്ര​മു​ഖ നാ​ട​ക​ന​ട​ന്‍ ഇ​ട​ക്കൊ​ച്ചി പ​ള്ളി​പ്പ​റ​മ്പി​ല്‍ പി.​ജെ. പീ​റ്റ​ര്‍ (ക​ലാ​നി​ല​യം പീ​റ്റ​ര്‍ -80) അ​ന്ത​രി​ച്ചു. അ​മേ​ച്വ​ര്‍ നാ​ട​ക​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തെ​ത്തി ആ​റു പ​തി​റ്റാ​ണ്ടോ​ളം നാ​ട​ക​രം​ഗ​ത്ത് തി​ള​ങ്ങി​യ വ്യ​ക്തി​യാ​ണ്. സം​സ്ഥാ​ന അ​വാ​ര്‍​ഡ്, സം​സ്ഥാ​ന സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ഗു​രു​പൂ​ജ അ​വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.

സ്നാ​പ​ക യോ​ഹ​ന്നാ​ൻ നാ​ട​ക​ത്തി​ൽ സ്ത്രീ​ക​ഥാ​പാ​ത്ര​മാ​യ ഹെ​റോ​ദ്യ രാ​ജ്ഞി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ച്ചാ​യി​രു​ന്നു അ​ഭി​ന​യ​രം​ഗ​ത്തെ അ​ര​ങ്ങേ​റ്റം. അ​മ്പ​തി​ലേ​റെ അ​മ​ച്വ​ർ നാ​ട​ക​ങ്ങ​ളി​ലും നൂ​റോ​ളം പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​വേ​ഷ​ങ്ങ​ൾ ചെ​യ്‌​തി​ട്ടു​ണ്ട്‌. ആ​കാ​ശ​വാ​ണി​യി​ൽ നൂ​റ്റ​മ്പ​തി​ലേ​റെ റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ​ക്കും ശ​ബ്ദം ന​ൽ​കി.

പ്ര​ശ​സ്‌​ത നാ​ട​ക​സ​മി​തി​യാ​യ ക​ലാ​നി​ല​യ​ത്തി​ൽ അ​നൗ​ൺ​സ​റാ​യി ചേ​ർ​ന്ന പീ​റ്റ​ർ, പി​ന്നീ​ട്‌ സ​മി​തി അ​വ​ത​രി​പ്പി​ച്ച കാ​യം​കു​ളം കൊ​ച്ചു​ണ്ണി, ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ, ദേ​വ​ദാ​സി, ഇ​ന്ദു​ലേ​ഖ തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു.

ഇ​ന്ദു​ലേ​ഖ നാ​ട​കം പി​ന്നീ​ട് സി​നി​മ​യാ​ക്കി​യ​പ്പോ​ൾ അ​തി​ന്‍റെ അ​സോ​സി​യ​റ്റ് ഡ​യ​റ​ക്ട​റും പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​റു​മാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.