ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ നിമിഷ സജയൻ; ചിത്രങ്ങൾ വൈറൽ
Thursday, September 19, 2024 10:09 AM IST
നടി നിമിഷ സജയൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ വ്യത്യസ്ത സ്റ്റൈലിലാണ് താരം ചിത്രങ്ങളുമായെത്തിയത്.
സ്വീറ്റ്ഹാർട്ട് ഓഫ് ഷോൾഡർ ബ്ലൗസിനൊപ്പം പീക്കോക് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം വലിയ നെക്ലേസും നെറ്റിച്ചുട്ടിയും അണിഞ്ഞിട്ടുണ്ട്.
മെയ്സെയ്ദേ ഖാലിദ് ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മേക്കപ്പ് അശ്വനി ഹരിദാസ്. ഫൊട്ടോഗ്രാഫർ ജെയ്സൺ.
ഇംഗ്ലിഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓൺ വാട്ടർ, തമിഴ് ചിത്രം ജിഗർതാണ്ട ഡബിൾ എക്സ് എന്നിവയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ. മലയാളത്തിൽ അദൃശ്യജാലകത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഈ വർഷം ഹിന്ദിയിൽ പോച്ചർ എന്നൊരു വെബ് സീരിസിലും അഭിനയിക്കുകയുണ്ടായി.