എ​ആ​ര്‍​എം വ്യാ​ജ​പ​തി​പ്പ്: സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Wednesday, September 18, 2024 1:38 PM IST
എ​ആ​ര്‍​എം(​അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം) സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ കൊ​ച്ചി സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ്യാ​ജ​പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ള്‍ ഡി​ജി​പി​ക്കും സൈ​ബ​ര്‍ പോ​ലീ​സി​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. സ​മാ​ന​രീ​തി​യി​ല്‍ വ്യാ​ജ​പ​തി​പ്പ് ചി​ത്രീ​ക​രി​ച്ച് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ത​മി​ഴ് റോ​ക്കേ​ഴ്‌​സ് എ​ന്ന ടെ​ലി​ഗ്രാം ഗ്രൂ​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് ഇ​യാ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ആ​ര്‍​എം പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കും. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യ​ത് സം​ബ​ന്ധി​ച്ച വി​വ​രം സം​വി​ധാ​യ​ക​ന്‍ ജി​തി​ന്‍ ലാ​ല്‍ ത​ന്നെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ഒ​രാ​ള്‍ മൊ​ബൈ​ലി​ല്‍ ചി​ത്രം കാ​ണു​ന്ന വീ​ഡി​യോ ഹൃ​ദ​യ​ഭേ​ത​ക​മാ​യ കാ​ഴ്ച​യെ​ന്ന കു​റി​പ്പോ​ടെ ജി​തി​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. വ്യാ​ജ​പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യ​തി​നെ​തി​രേ നി​ര്‍​മ​താ​വ് ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ന​ട​ന്‍ ടൊ​വി​നോ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.