മാമാട്ടിയെ ചേർത്തുപിടിച്ച് മീനാക്ഷി; ഓണം ലുക്ക് ഇഷ്ടമായെന്ന് ആരാധകർ
Wednesday, September 18, 2024 12:41 PM IST
കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലുകളായി മീനാക്ഷിയും മഹാലക്ഷ്മിയും. അനിയത്തിയെ ചർത്തുപിടിച്ചു നിൽക്കുന്ന ചിത്രം മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ദിലീപിന്റെയും കാവ്യ മാധവന്റെയും മകളാണ് മാമാട്ടി എന്നു വിളിപ്പേരുള്ള മഹാലക്ഷ്മി.
മസ്റ്റർട് നിറത്തിലുള്ള ബ്ലൗസും, മിന്റ് ഗ്രീൻ നിറത്തിലുള്ള ദുപ്പട്ടയും, എംബ്രോയിഡറി പ്രിന്റുകളുമുള്ള വെള്ള പാവടയുമാണ് മീനാക്ഷിയുടെ വേഷം. ചേച്ചിയുടേതിനു സമാനമായ പാവാടയും ബ്ലൗസുമാണ് മാമ്മാട്ടിയും അണിഞ്ഞിരിക്കുന്നത്.
ചെന്നൈയിൽ നിന്നും മെഡിക്കൽ ബിരുദം പൂർത്തിയാക്കി നാട്ടിൽ എത്തിയ താരപുത്രി തന്റെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. രണ്ടുപേരും നാടൻ ലുക്കിൽ നന്നായിട്ടുണ്ടെന്നും ഇതുപോലത്തെ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്നുമാണ് കമന്റുകൾ.