അഞ്ചുദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം നേടി എആർഎം
Wednesday, September 18, 2024 10:26 AM IST
ടൊവീനോ തോമസ് നായകനായെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടി.സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ടാണ് ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയത്. ചിത്രത്തിന്റെ ആഗോള കളക്ഷനാണിത്.
""എന്റെ ആദ്യ സിനിമ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ പ്രായഭേദമന്യേ എല്ലാ വർക്കും കാണാവുന്ന ഒരു ഉത്സവ സിനിമയായിരിക്കും എന്നൊരു ഉറപ്പ് ഞാൻ നൽകിയിരുന്നു. സിനിമ ബോക്സോഫിസിൽ ചരിത്ര നേട്ടം കൈവരിക്കുന്ന ഈ വേളയിൽ എന്നെയും എന്റെ ടീമിനേയും സിനിമ കണ്ട് ഹൃദയം നൽകി പ്രോത്സാഹിപ്പിച്ച എല്ലാ അച്ചൻമാർക്കും, അമ്മമാർക്കും, കുട്ടികൾക്കും, അപ്പൂപ്പൻമാർക്കും അമ്മൂമ്മമാർക്കും, സഹോദരി സഹോദരങ്ങൾക്കും ഹൃദയം തൊട്ട എന്റെ നന്ദി അറിയിക്കുന്നു''. സംവിധായകൻ ജിതിൻ ലാൽ പറഞ്ഞു.
ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏറെ നാളുകൾക്കു ശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ ഇരുകൈയും നീട്ടിയാണ് ഈ ഓണകാലത്ത് സിനിമയെ പ്രേക്ഷകർ വരവേറ്റത്.