തെന്നിന്ത്യൻ സിനിമാ താരം ശകുന്തള അന്തരിച്ചു
Wednesday, September 18, 2024 9:17 AM IST
തെന്നിന്ത്യൻ സിനിമാ താരം എ. ശകുന്തള (84) അന്തരിച്ചു. നർത്തകിയായി സിനിമയിലേക്ക് കടന്നുവന്ന ശകുന്തള, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 600 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1970 ല് ഇറങ്ങിയ സിഐഡി ശങ്കറാണ് ശ്രദ്ധേയ ചിത്രം. ഇതിന് ശേഷം സിഐഡി ശകുന്തള എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലയാളത്തിൽ കുപ്പിവള, കൊച്ചിൻ എക്സ്പ്രസ്, നീലപൊന്മാൻ, തച്ചോളി അമ്പു, ആവേശം (1979) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
1998 ൽ പൊൻമാനൈ തേടി ആയിരുന്നു അവസാന സിനിമ. എന്നാൽ 2019 വരെ നിരവധി ടെലിവിഷൻ സീരിയലുകളിൽ സജീവമായിരുന്നു.