ത്രില്ലടിപ്പിച്ച ചിത്രം; കിഷ്കിന്ധയെ പ്രശംസിച്ച് മേജർ രവി
Tuesday, September 17, 2024 3:47 PM IST
ആസിഫ് അലി നായകനായെത്തിയ കിഷ്കിന്ധാ കാണ്ഡം സിനിമയെ പ്രശംസിച്ച് സംവിധായകനും നടനുമായ മേജർ രവി. സിനിമ ശരിക്കും ത്രില്ലടിപ്പിച്ചെന്നും താൻ അഭിനയിച്ച സിനിമയായിട്ടും പടം മുഴുവനായി കണ്ടപ്പോഴാണ് അതിന്റെ തീവ്രത മനസിലായതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘‘ഓണാഘോഷം കഴിഞ്ഞിട്ടില്ല. ഞാൻ കിഷ്കിന്ധാ കാണ്ഡം സിനിമ കണ്ടു. ശരിക്കും ത്രിൽ അടിപ്പിച്ച ഒരു പടം. ഞാൻ അഭിനയിച്ചെങ്കിലും പടം കണ്ടപ്പോഴാണ് അതിന്റെ ഒരു തീവ്രത മനസിലായത്. സൂപ്പർ അഭിനയം കുട്ടേട്ടാ, ആസിഫ്, അപർണ എല്ലാരും തകർത്തു.
ഓണം ഈ സിനിമയ്ക്കൊപ്പം ആസ്വദിക്കൂ. ഫിലിം ബൈ എ സൂപ്പർ ഡയറക്ടർ ദിൻജിത് ആൻഡ് ടീം. സൂപ്പർ മക്കളെ. പൊളിച്ചു. എല്ലാവരോടും സ്നേഹം മാത്രം.മേജർ രവിയുടെ വാക്കുകൾ.
ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ബാഹുൽ രമേഷ് ആണ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം.
ആസിഫ് അലിയും അപർണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.