ആ​ഷി​ഖ് അ​ബു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്ന് രൂ​പീ​ക​രി​ക്കു​ന്ന പു​തി​യ സം​ഘ​ട​ന​യാ​യ പ്രോ​ഗ്ര​സീ​വ് ഫി​ലിം മേ​ക്കേ​ഴ്സി​നു പി​ന്തു​ണ​യ​റി​യി​ച്ച് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. നി​ല​വി​ൽ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ൽ അം​ഗ​മാ​ണ്. സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ പു​തി​യ സം​ഘ​ട​ന​യു​മാ​യി ചേ​രു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ഷ്പ​ക്ഷ​വും പു​രോ​ഗ​മ​ന​പ​ര​വു​മാ​യി ചി​ന്തി​ക്കു​ന്ന സി​നി​മാ സം​ഘ​ട​ന ന​ല്ല​താ​ണ്. ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​താ​ക​ണം. സം​ഘ​ട​ന​ക​ളെ ഹൈ​ജാ​ക് ചെ​യ്ത് നേ​താ​ക്ക​ൾ സ്വ​ന്തം കാ​ര്യ​സാ​ധ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​വ​സ്ഥ മാ​റ​ണ​മെ​ന്നും വി​ന​യ​ൻ പ​റ​ഞ്ഞു.

സം​വി​ധാ​യ​ക​രാ​യ ആ​ഷി​ഖ് അ​ബു, അ​ഞ്ജ​ലി മേ​നോ​ൻ, ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി, രാ​ജീ​വ് ര​വി, ന​ടി റി​മ ക​ല്ലി​ങ്ക​ൽ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ട​ന​യി​ലു​ള്ള​ത്.