ഷെയ്ൻ നിഗത്തിന്റെ പ്രണയചിത്രം ഹാൽ; ചിത്രീകരണം പൂർത്തിയായി
Tuesday, September 17, 2024 10:24 AM IST
ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പൂർത്തിയായി. കോഴിക്കോടും, മൈസൂരിലുമായി 90 ദിവസം നീണ്ടു നിന്ന മാരത്തോൺ ചിത്രീകരണത്തോടെയാണ് ചിതീകരണം പൂർത്തിയായത്.
ഷെയ്ൻ നിഗം നായകനാകുന്ന ഈ ചിത്രത്തിൽ പ്രശസ്ത തെലുങ്കു നടി വൈദ്യാ സാക്ഷിയാണ് നായിക. മമ്മൂട്ടി നായകനായെത്തിയ ഏജന്റ് എന്ന ചിത്രത്തിലും വൈദ്യയായിരുന്നു നായിക. പ്രതികൂല കാലാവസ്ഥയും നിരവധി പ്രതികൂല സാഹചര്യങ്ങളുമൊക്കെ ചിത്രീകരണത്തിന് വലിയ പ്രതിസന്ധികൾക്കിടയാക്കി.
വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം തികഞ്ഞ കാലിക പ്രാധാന്യമുള്ള വിഷയങ്ങളോടെയെത്തുന്ന പൂർണമായ ലൗ സ്റ്റോറിയാണ്. സംഗീത പ്രാധാന്യവും, ദൃശ്യ മനോഹരവുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം സമീപകാല സിനിമയിലെ മികച്ച പ്രണയ ചിത്രമായിരിക്കും.
ജോണി ആന്റണി സുരേഷ് കൃഷ്ണ, ജോയ് മാത്യു, മധുപാൽ കെ.യു, മനോജ്, നിഷാന്ത് സാഗർ, നിയാസ് ബക്കർ, ദിനേശ് പണിക്കർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിഷാദ് കോയയുടേതാണ് തിരക്കഥ.
സംഗീതം – വി. നന്ദഗോപാൽ. ഛായാഗ്രഹണം – രവിചന്ദ്രൻ. കലാസംവിധാനം – പ്രശാന്ത് മാധവ്. മേക്കപ്പ് – അമൽ. കോസ്റ്റ്യും ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ. അസോസിയേറ്റ് ഡയറക്ടേർസ് – പ്രവീൺ വിജയ്, പ്രകാശ് ആർ. നായർ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – അബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ- ബിജുപി.കെ. പിആർഒ-വാഴൂർ ജോസ്.