ആരാധ്യയ്ക്കൊപ്പം സൈമ വേദിയിൽ തിളങ്ങി ഐശ്വര്യ റായ്; വീഡിയോ
Tuesday, September 17, 2024 10:15 AM IST
മകൾ ആരാധ്യയ്ക്കൊപ്പം സൈമ അവാർഡ് വേദിയിൽ തിളങ്ങി ഐശ്വര്യ റായ്. ദുബായിൽ വച്ചു നടന്ന ചടങ്ങിലേയ്ക്ക് മകൾക്കൊപ്പം ഐശ്വര്യ എത്തിയത്. സെപ്റ്റംബർ 15ന് ദുബായിലെ യാസ് ഐലൻഡിലാണ് സൈമ അവാർഡ്(സൗത്ത് ഇന്ത്യൻ ഇന്റർനാഷ്നൽ മൂവി അവാർഡ്സ്) നടന്നത്. ഇരുവരുമൊന്നിച്ചുള്ള വീഡിയോയും ചിത്രങ്ങളും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.
ആരാധ്യയോട് വിശേഷങ്ങൾ അന്വേഷിക്കുന്ന വിക്രത്തെയും വീഡിയോയിൽ കാണാം. മികച്ച നടിയായി (ക്രിട്ടിക്സ്) ഐശ്വര്യ തിരഞ്ഞെടുക്കപ്പെട്ടു.
സംവിധായകൻ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ: ഭാഗം 2 എന്ന ചിത്രത്തിലെ പ്രകടനമാണ് ഐശ്വര്യയെ അവാർഡിന് അർഹയാക്കിയത്. സംവിധായകൻ കബീർ ഖാനിൽ നിന്നാണ് ഐശ്വര്യ അവാർഡ് ഏറ്റുവാങ്ങിയത്.
അമ്മ അവാർഡ് ഏറ്റുവാങ്ങുന്ന നിമിഷം ഫോണിൽ പകർത്തുന്ന ആരാധ്യയും കാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നു.
പൊന്നിയിൻ സെൽവനിൽ നന്ദിനി, മന്ദാകിനി ദേവി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അവതരിപ്പിച്ചത്.