പ്രോ​ഗ്ര​സീ​വ് ഫി​ലിം മേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്ന പേ​രി​ൽ പു​തു​താ​യി വ​രു​ന്ന സം​ഘ​ട​ന മി​ക​ച്ച​താ​ണെ​ങ്കി​ൽ അ​തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. പു​തി​യ സം​ഘ​ട​ന​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.

നി​ല​വി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മ​ല്ലെ​ന്നും പു​രോ​ഗ​മ​ന​പ​ര​മാ​യി എ​ന്ത് കാ​ര്യം ന​ട​ക്കു​ന്നു എ​ങ്കി​ലും അ​ത് ന​ല്ല​താ​ണ്. നി​ല​വി​ൽ അ​മ്മ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ണ്. പ്രോ​ഗ്ര​സീ​വാ​യ ഏ​ത് കാ​ര്യം സം​ഭ​വി​ക്കു​മ്പോ​ഴും അ​തി​ന്‍റെ ഭാ​ഗ​മാ​വു​മെ​ന്നും ടൊ​വീ​നോ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഷി​ഖ് അ​ബു, അ​ഞ്ജ​ലി മേ​നോ​ന്‍, ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി, രാ​ജീ​വ് ര​വി, റി​മ ക​ല്ലി​ങ്ക​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ സം​ഘ​ട​ന​യാ​യ പ്രോ​ഗ്ര​സീ​വ് ഫി​ലിം മേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​രി​ക.

മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തെ ന​വീ​ക​രി​ക്കു​ക, പു​തി​യ സി​നി​മാ സം​സ്‌​കാ​രം രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ല്‍​കു​ന്ന​ത്. സ​മ​ത്വം, സ​ഹ​ക​ര​ണം, സാ​മൂ​ഹി​ക​നീ​തി എ​ന്നീ മൂ​ല്യ​ങ്ങ​ളി​ല്‍ ഊ​ന്നി​ക്കൊ​ണ്ടാ​യി​രി​ക്കും സം​ഘ​ട​ന പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നി​ര്‍​മാ​താ​ക്ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞി​രു​ന്നു.