ഓണക്കോടിയുടുത്ത് ഇലൈയ്; കുഞ്ഞിന്റെ മുഖം പരിചയപ്പെടുത്തി അമല പോൾ
Monday, September 16, 2024 12:02 PM IST
മകന് ഇലൈയ്യെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി അമല പോള്‍. ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്.
കായല്‍ പശ്ചാത്തലത്തില്‍ ഭര്‍ത്താവ് ജഗദിനും മകനുമൊപ്പം ഓണവസ്ത്രങ്ങളണിഞ്ഞ് ബോട്ടിലിരിക്കുന്ന ചിത്രങ്ങള്‍ അമല തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവിട്ടത്.
ചുവപ്പും ഗോള്‍ഡന്‍ കസവും വരുന്ന സെറ്റ് സാരിയാണ് അമലയുടെ വേഷം. ഗോള്‍ഡന്‍ നിറത്തിലുള്ള പോള്‍ക്ക ഡോട്ട് ഡിസൈന്‍ വരുന്ന ബ്ലൗസാണ് സാരിയുടെ ഹൈലൈറ്റ്. പരമ്പരാഗത കേരള സാരിയുടെ തനിമ നഷ്ടപ്പെടാതെ ഡിസൈന്‍ ചെയ്തിരിക്കുന്ന സാരിക്ക് അനുയോജ്യമാം വിധമാണ് ഭര്‍ത്താവിനും കുഞ്ഞിനുമുളള വസ്ത്രം ഒരുക്കിയിരിക്കുന്നത്.
ഗോള്‍ഡന്‍ നിറവും ചുവപ്പും കലര്‍ന്ന ഷര്‍ട്ടും കസവ് മുണ്ടുമാണ് ജഗദിന്റെ വേഷം. മൂന്നു മാസം പ്രായമുളള കുഞ്ഞിന് ഇതേ കളര്‍ പാറ്റേണിലുളള കുഞ്ഞുമുണ്ടാണ് ധരിപ്പിച്ചിരിക്കുന്നത്.
കുഞ്ഞ് പിറന്ന ശേഷം ഇതാദ്യമായാണ് അമല കുഞ്ഞിന്റെ മുഖം ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ജിക്സണ്‍ ഫ്രാന്‍സിസാണ് ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ഈ ജൂലൈയിലാണ് ഇരുവർക്കും ആദ്യ കുഞ്ഞ് പിറന്നത്.
ഫോട്ടോഷൂട്ടിൽ അമലയ്ക്കൊപ്പം സഹോദരൻ അഭിജിത്ത്, ഭാര്യ അൽക കുര്യന്, അമ്മ ആനീസ് പോൾ എന്നിവരുമുണ്ട്.