രാജ് നാഥ് സിംഗ് അടക്കമുള്ള പ്രമുഖർ; ദിയയ്ക്കും അശ്വിനും ഡൽഹിയിൽ വിവാഹവിരുന്ന്
Saturday, September 14, 2024 10:21 AM IST
ദിയ കൃഷ്ണയ്ക്കും അശ്വിനുമായി ഡൽഹിയിൽ വിവാഹ റിസപ്ഷൻ സംഘടിപ്പിച്ച് കൃഷ്ണകുമാർ. ബിജെപിയുടെ ഡൽഹിയിലെ കേന്ദ്ര നേതാക്കൾക്കു വേണ്ടിയാണ് പ്രത്യേക വിവാഹ റിസപ്ഷൻ സംഘടിപ്പിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനൊപ്പമുള്ള ചിത്രം ദിയ പങ്കുവച്ചിട്ടുണ്ട്. ബിജെപി മീഡിയ റിലേഷന്‍ മാനേജര്‍ നീല്‍കാന്ത് ബക്ഷിയും വിവാഹ റിസപ്ഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ചിരുന്നു.
ഡിന്നര്‍ റിസപ്ഷന് അറ്റ് ഡല്‍ഹി എന്ന ക്യാപ്ഷനോടെ ഒരു റീൽ വിഡിയോ ദിയ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയിൽ ദിയ കൃഷ്ണ, ഭർത്താവ് അശ്വിൻ ഗണേഷ് എന്നിവർക്കൊപ്പം കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഉണ്ട്.
ദിയ കൃഷ്ണയുടെ വിവാഹത്തിന് കേന്ദ്ര നേതാക്കൾക്കും കൃഷ്ണകുമാർ ക്ഷണക്കത്ത് നൽകിയിരുന്നു. വിവാഹത്തിൽ കണ്ടത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഭാര്യ രാധികയെ ആയിരുന്നു. അധികം ആരെയും വിളിച്ചുചേർക്കാതെയാണ് കൃഷ്ണകുമാർ വിവാഹത്തിന്റെ താലികെട്ടൽ ചടങ്ങ് പൂർത്തിയാക്കിയത്.