വി​ജ​യ്‌​യു​ടെ അ​വ​സാ​ന​ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ഇ​ന്ന്; സ​ങ്ക​ട​ത്തി​ൽ ആ​രാ​ധ​ക​ർ, ട്രി​ബ്യൂ​ട്ട് വീ​ഡി​യോ
Saturday, September 14, 2024 10:08 AM IST
സി​നി​മ അ​ഭി​ന​യ​ത്തോ‌​ട് വി​ട​പ​റ​യാ​ൻ ഒ​രു​ങ്ങി വി​ജ​യ്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രി​ക്കും താ​രം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ക. സി​നി​മ​യോ​ട് വി​ട​പ​റ​ഞ്ഞ് രാ​ഷ്ട്രീ​യ​ത്തി​ൽ മു​ഴു​വ​ൻ സ​മ​യം കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​നം.

പ്രി​യ​താ​രം വെ​ള്ളി​ത്തി​ര​യി​ൽ നി​ന്നു വി​ട​പ​റ​യു​മ്പോ​ൾ ആ​രാ​ധ​ക​ര്‍ ട്രി​ബ്യൂ​ട്ട് വീ​ഡി​യോ​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​ഭി​ന​യം വി​ട്ട് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങാ​ന്‍ വി​ജ​യ് തീ​രു​മാ​നി​ച്ച​ത് ഉ​ള്‍​ക്കൊ​ള്ളാ​ത്ത ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ലേ​ക്കാ​ണ് വീ​ഡി​യോ എ​ത്തി​യ​ത്.



ട്രി​ബ്യൂ​ട്ട് വീ​ഡ‍ി​യോ കെ​വി​എ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. വി​ജ​യ് അ​ഭി​ന​യം നി​ര്‍​ത്ത​രു​തെ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം.

താ​ര​ത്തി​ന്‍റെ അ​വ​സാ​ന ചി​ത്രം ഒ​രു ഉ​ല്‍​സ​വം പോ​ലെ ആ​ഘോ​ഷി​ക്കു​മെ​ന്ന​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം വി​ജ​യ് സി​നി​മ നി​ര്‍​ത്തി​യാ​ല്‍ 2000 കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​രു​മാ​നം ന​ഷ്ട​മാ​കു​മെ​ന്നും ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു​ണ്ട്.

താ​ര​ത്തി​ന്‍റെ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സെ​റ്റി​ല്‍ ഒ​ട്ടേ​റെ​പേ​ര്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കാ​റു​ണ്ട്. വി​ജ​യ് അ​ഭി​ന​യം നി​ര്‍​ത്തി​യാ​ല്‍ അ​ത് ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മി​ല്ലാ​താ​ക്കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. സെ​പ്റ്റം​ബ​ര്‍ 14 വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് വി​ജ​യ്യു​ടെ അ​വ​സാ​ന ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും മ​റ്റ് താ​ര​ങ്ങ​ളും ആ​രെ​ല്ലാ​മെ​ന്ന് ഇ​നി​യും പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.