ര​ണ്ടു വ്യ​ക്തി​ക​ളും അ​വ​ർ​ക്കി​ട​യി​ലെ അ​സാ​ധാ​ര​ണ​മാ​യ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് തെ​ക്ക് വ​ട​ക്ക്. വി​നാ​യ​ക​നും സു​രാ​ജ് വെ​ഞ്ഞാ​റ​ന്മൂ​ടു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. പ്രേം​ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി

ന​ൻ പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം എ​സ്. ഹ​രീ​ഷാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ജ​നാ വാ​ർ​സി​ന്‍റെ ബാ​ന​റി​ൽ അ​ഞ്ജ​നാ ഫി​ലി​പ്പും, വി.​എ. ശ്രീ​കു​മാ​ർ മേ​നോ​നും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



ഒ​രേ ബ​സി​ൽ വ​ന്നി​റ​ങ്ങു​ന്ന ര​ണ്ടു പേ​ർ, ര​ണ്ടു പേ​രും ര​ണ്ടു വ​ഴി​ക്കാ​യി പി​രി​യു​ന്നു. അ​വ​രാ​ണ് മാ​ധ​വ​നും,ശ​ങ്കു​ണ്ണി​യും. ആ​ത്മ സ്നേ​ഹി​ത​ർ. എ​ന്നാ​ൽ ഇ​ന്ന് ഇ​വ​ർ ത​മ്മി​ൽ ശ​ത്രു​ത​യി​ലാ​ണ്. അ​ത് കേ​സി​ൽ വ​രെ ചെ​ന്നെ​ത്തി​യി​രി​ക്കു​ന്നു.

നാ​ട്ടു​കാ​ർ പ​ര​സ്പ​രം ചോ​ദി​ക്കു​ന്ന ഒ​രു ചോ​ദ്യ​മു​ണ്ട്. സ​ഖാ​വ് മാ​ധ​വ​നും, സ​ഖാ​വ് ശ​ങ്കു​ണ്ണി​യും ഒ​രേ പാ​ർ​ട്ടി​ക്കാ​ർ. ശ​രി​ക്കും ഇ​വ​ർ ത​മ്മി​ൽ എ​ന്താ പ്ര​ശ്നം? അ​വ​രു​ത​ന്നെ​യാ​ണു പ്ര​ശ്നം.... വൈ​രാ​ഗ്യ​മാ​ണ് സാ​റെ ... അ​തി​പ്പ​തൊ​ട​ങ്ങി​യ​ത​ല്ല പ​ണ്ടേ​ക്കു പ​ണ്ടേ തൊ​ട​ങ്ങി​യ​താ.....

തെ​ക്ക് വ​ട​ക്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ കേ​സി​ന്‍റെ ഊ​രാ​ക്കു​ടു​ക്കു​ക​ളു​ടെ ചു​രു​ളു​ക​ൾ നി​വ​ർ​ത്തു​മ്പോ​ൾ അ​സാ​ധാ​ര​ണ ബ​ന്ധ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത പ്രേ​ക്ഷ​ക​ർ​ക്ക് ന​വ്യ​മാ​യ ഒ​ര​നു​ഭൂ​തി ന​ൽ​കു​ന്ന​താ​യി​രി​ക്കും. ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​പാ​ത്ര​ങ്ങ​ളെ ഏ​റെ അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി​യ മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളാ​യ വി​നാ​യ​ക​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടു​മാ​ണ് മാ​ധ​വ​നേ​യും ശ​ങ്കു​ണ്ണി​യേ​യും ഭ​ദ്ര​മാ​ക്കു​ന്ന​ത്.

കോ​ട്ട​യം ര​മേ​ശ്, മെ​റി​ൻ ജോ​സ്, മെ​ൽ​വി​ൻ ജി. ​ബാ​ബു, ഷ​മീ​ർ​ഖാ​ൻ, വി​നീ​ത് വി​ശ്വം, സ്നേ​ഹാ ശീ​ത​ൾ, മ​ഞ്ജു​ശ്രീ, ബാ​ല​ൻ പാ​ല​ക്ക​ൽ, ജ​യിം​സ് പാ​റ​ക്ക​ൽ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്. ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ഒ​ടി​യ​ൻ സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ൾ ര​ചി​ച്ച് ശ്ര​ദ്ധേ​യ​യാ​യ ല​ക്ഷ്മി ശ്രീ​കു​മാ​റി​ന്‍റേ​താ​ണ് ഗാ​ന​ങ്ങ​ൾ.

സാം ​സി.​എ​സാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ. വ​ലി​യ പെ​രു​ന്നാ​ൾ, കി​സ്മ​ത്ത്, ബി​ഡ്ജ് തു​ട​ങ്ങി​യ മി​ക​ച്ച ചി​ത്ര​ങ്ങ​ൾ​ക്കു കാ​മ​റ ച​ലി​പ്പി​ച്ച സു​രേ​ഷ് രാ​ജ​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ.

എ​ഡി​റ്റിം​ഗ് - കി​ര​ൺ ദാ​സ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ -രാ​ഖി​ൽ, കോ​സ്റ്റ്വും - ഡി​സൈ​ൻ - അ​യി​ഷ സ​ഫീ​ർ സേ​ഠ്, മേ​ക്ക​പ്പ് - അ​മ​ൽ ച​ന്ദ്ര, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - വി. ​ബോ​സ്, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ - അ​ബു വ​ള​യം​കു​ളം, നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം -അ​നീ​ഷ് അ​ലോ​ഷ്യ​സ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - അ​നി​ൽ ആ​മ്പ​ല്ലൂ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്‌ - ഷെ​മീ​ജ് കൊ​യി​ലാ​ണ്ടി.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​ജി ജോ​സ​ഫ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്. പാ​ല​ക്കാ​ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ചി​ത്രം സെ​പ്റ്റം​ബ​ർ ഇ​രു​പ​തി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.