ഇ​നി​യ ഇ​നി ന​ടി മാ​ത്ര​മ​ല്ല; ക​ലാ​മേ​ഖ​ല​യി​ൽ അ​ഭി​നേ​ത്രി​യു​ടെ പു​ത്ത​ൻ സം​രം​ഭം
Friday, September 13, 2024 1:19 PM IST
അ​ഭി​ന​യ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കാ​തെ ക​ല​യു​ടെ മ​റ്റു മേ​ഖ​ല​ക​ളി​ൽ കൂ​ടി ക​ട​ന്നു ചെ​ല്ലു​ക​യാ​ണ് ച​ല​ച്ചി​ത്ര താ​രം ഇ​നി​യ. ഇ​പ്പോ​ഴി​താ ‘ആ​ത്രേ​യ ഡാ​ൻ​സ് സ്റ്റു​ഡി​യോ’ എ​ന്ന പു​തി​യ സം​രം​ഭ​ത്തി​ന് ന​ടി തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി​യ​യു​ടെ ഗു​രു​വാ​യ അ​രു​ൺ ന​ന്ദ​കു​മാ​റു​മാ​യി സ​ഹ​ക​രി​ച്ച് ആ​രം​ഭി​ച്ച​ഡാ​ൻ​സ് സ്റ്റു​ഡി​യോ​യു​ടെ ഉ​ദ്‌​ഘാ​ട​ന​വും ആ​ദ്യ പ്ര​ക​ട​ന​വും ദു​ബാ​യി​ലെ വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്ന ഇ​ന്ത്യോ അ​റ​ബ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ ന​ട​ന്നു.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സി​നി​മാ​ലോ​ക​ത്ത് ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ ന​ടി​യാ​ണ് ഇ​നി​യ. ത​മി​ഴി​ലും തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലു​മൊ​ക്കെ​യാ​യി ഒ​ട്ട​നേ​കം സി​നി​മ​ക​ളി​ൽ ഇ​തി​ന​കം താ​രം ക​ഴി​വു​തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു.

അ​ടു​ത്തി​ടെ​യാ​ണ് ഇ​നി​യ​യു​ടെ സ്വ​ന്തം ബ്രാ​ൻ​ഡാ​യി ‘അ​നോ​റ ആ​ർ​ട്ട് സ്റ്റു​ഡി​യോ’ എ​ന്ന പേ​രി​ൽ ചെ​ന്നൈ​യി​ൽ ഡി​സൈ​ന​ർ ഫാ​ഷ​ൻ സ്റ്റു​ഡി​യോ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യ​ത്. അ​തി​ന് പി​ന്നാ​ലെ ഇ​പ്പോ​ള്‍ മ​റ്റൊ​രു സം​രം​ഭ​ത്തി​ന് ഇ​നി​യു​ടെ ആ​ത്രേ​യ ഡാ​ൻ​സ് സ്റ്റു​ഡി​യോ തു​ട​ക്ക​മാ​വു​ന്നു.

ഇ​നി​യ​യു​ടെ സ​ഹോ​ദ​രി താ​ര​യാ​ണ് അ​നോ​റ ആ​ർ​ട്ട് സ്റ്റ​ഡി​യോ​യു​ടെ ഡി​സൈ​ന​ർ. രൂ​പ​ക​ല്പ​ന​ചെ​യ്ത് ത​യ്യാ​റാ​ക്കി​യ നൃ​ത്ത വ​സ്ത്ര​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ര​മ്പ​രാ​ഗ​ത-​ആ​ധു​നി​ക ക​ലാ​രൂ​പ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും സു​ല​ഭ​മാ​കു​ന്ന സേ​വ​ന​മാ​ണ് ഇ​നി​യ​യു​ടെ ല​ക്ഷ്യം. നൃ​ത്ത​ത്തോ​ടു​ള്ള അ​ഗാ​ധ​മാ​യ സ്നേ​ഹ​വും സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് ആ​ത്രേ​യ​യു​ടെ പി​റ​വി​ക്ക് പി​ന്നി​ലെ​ന്ന് ഇ​നി​യ​യു​ടെ വാ​ക്കു​ക​ള്‍.

“ഇ​വി​ടെ നൃ​ത്തം ഒ​രു മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​നാ​ട​ക​മാ​യി മാ​റും. ഓ​രോ ച​ല​ന​വും ഒ​രു ക​ഥ പ​റ​യു​ന്ന രീ​തി​യാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളി​ലെ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ടീ​മാ​കും ഉ​ണ്ടാ​വു​ക,” ഇ​നി​യ പ​റ​ഞ്ഞു.

ന​ർ​ത്ത​ക​നും ന​ട​നു​മാ​യ അ​രു​ൺ ന​ന്ദ​കു​മാ​റു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ക്ലാ​സി​ക്ക​ൽ, പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​രൂ​പ​ങ്ങ​ളെ സ​മ​കാ​ലി​ക പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി സം​യോ​ജി​പ്പി​ച്ചാ​ണ് ആ​ത്രേ​യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും ഒ​ന്നി​പ്പി​ക്കു​ന്ന​തു​മാ​യ ന​ർ​ത്ത​ന​ത്തി​ലൂ​ടെ അ​തി​ശ​യ​ക​ര​വും വൈ​കാ​രി​ക​വു​മാ​യൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും ന​ൽ​കു​ന്ന​ത് എ​ന്ന് സ്ഥാ​പ​ന ഉ​ട​മ​ക​ൾ വാ​ഗ്ദാ​നം ന​ൽ​കു​ന്നു.

ഇ​ഷ്ടാ​നു​സൃ​ത വ​സ്ത്ര​ങ്ങ​ൾ മു​ത​ൽ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ വ​രെ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ട് ന​ർ​ത്ത​ക​ർ​ക്ക് അ​വ​രു​ടെ ക​ല​യെ ജീ​വ​സു​റ്റ​താ​ക്കാ​ൻ ആ​ത്രേ​യ സ​ഹാ​യി​ക്കു​ന്നു​മു​ണ്ട്. ആ​ത്രേ​യ​യി​ൽ, നൃ​ത്ത​മെ​ന്നാ​ൽ വെ​റു​മൊ​രു ച​ല​നം മാ​ത്ര​മ​ല്ല, അ​തി​നേ​ക്കാ​ള്‍ മേ​ലെ​യാ​ണ്. ഓ​രോ ചു​വ​ടും ഒ​രു ക​ഥ പ​റ​യു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു നാ​ട​കാ​വി​ഷ്കാ​ര​മാ​ണ​ത്. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള സ​മ്പൂ​ർ​ണ പ​രി​ഹാ​രം കൂ​ടി​യാ​ണ് ആ​ത്രേ​യ ഡാ​ൻ​സ് സ്റ്റു​ഡി​യോ.

നാ​ട​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​വാ​ർ​ഡ് ഷോ​ക​ൾ, സെ​ലി​ബ്രി​റ്റി ഷോ​ക​ൾ, ബ്രാ​ൻ​ഡ് ലോ​ഞ്ച്, ഉ​ത്സ​വ പ​രി​പാ​ടി​ക​ൾ സീ​സ​ണ​ൽ ഇ​വ​ന്‍റു​ക​ൾ , സം​ഗീ​ത പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി എ​ല്ലാ​ത്ത​രം നൃ​ത്ത അ​ധി​ഷ്ഠി​ത പ​രി​പാ​ടി​ക​ളും ന​ൽ​കു​ന്നു​ണ്ട്.

സ​മ​കാ​ലി​ക നൃ​ത്തം, സെ​മി ക്ലാ​സി​ക്ക​ൽ നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ക​ഥ​ക് ഡാ​ൻ​സ്, ഒ​ഡീ​സി ഡാ​ൻ​സ്, അ​ക്രോ​ബാ​ക്റ്റി​ക് ഡാ​ൻ​സ്, ഏ​രി​യ​ൽ ഡാ​ൻ​സ്, ഫ​യ​ർ ഡാ​ൻ​സ്, ലാ​റ്റി​ൻ ഡാ​ൻ​സ്, ഹി​പ്-​ഹോ​പ്പ് ഡാ​ൻ​സ് മ​റ്റ് സാം​സ്കാ​രി​ക ക​ലാ​രൂ​പ​ങ്ങ​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ നൃ​ത്ത ശൈ​ലി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​യു​ള്ള വ​ലി​യൊ​രു ടീം ​ത​ന്നെ ആ​ത്രേ​യ​യ്ക്ക് ഒ​പ്പ​മു​ണ്ട്.

ഇ​തോ​ടൊ​പ്പം ത​ന്നെ ഇ​നി​യ സി​നി​മാ​ലോ​ക​ത്തും സ​ജീ​വ​മാ​ണ്. സ്വീ​റ്റി നോ​ട്ടി ക്രേ​സി( തെ​ലു​ങ്ക്) എ​ന്ന സി​നി​മ​യി​ലാ​ണ് ഇ​നി​യ ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. ദു​ബാ​യി​ൽ ഡാ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​ൽ എ​ത്തി​യ​ത്. ഇ​നി​യ അ​ഭി​ന​യി​ച്ച മ​ല​യാ​ള സി​നി​മ ഗ്യാം​ഗ​സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ് ഓ​ണ​ത്തി​ന് റി​ലീ​സാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.