ദീപികയുടെയും രൺവീറിന്റെയും പൊന്നോമനെയെ കാണാൻ ഓടിയെത്തി ഷാരുഖ് ഖാൻ
Friday, September 13, 2024 10:51 AM IST
ദീപികയുടെയും രൺവീറിന്റെയും ആദ്യകൺമണിയെ കാണാൻ ആശുപത്രിയിലെത്തി ഷാരുഖ് ഖാൻ. മുംബൈ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ വ്യാഴാഴ്ച രാത്രിയോടെയാണ് ഷാരൂഖ് എത്തിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് ദീപിക ഒരു പെൺകുഞ്ഞിന് ജന്മം നല്‍കിയത്. ഷാരുഖ് ഖാൻ ആശുപത്രിയിലേയ്ക്കെത്തുന്ന വീഡിയോ വൈറലാണ്. ദീപികയുടെയും രൺവീറിന്റെയും മകളെ സന്ദര്‍ശിക്കാന്‍ ബോളിവുഡിലെ വന്‍ താരങ്ങള്‍ എത്തുമെന്നാണ് സൂചന. പെൺകുഞ്ഞിന് ആശംസകളുമായി ദമ്പതികളെ ആദ്യം സന്ദർശിച്ചത് മുകേഷ് അംബാനിയാണ്.
സെപ്തംബർ ഏഴിന് വൈകുന്നേരത്തോടെയാണഅ ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഗണേശ ചതുര്‍ത്ഥിക്ക് മുന്നോടിയായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അനുഗ്രഹം തേടി രൺവീറും ദീപികയും എത്തിയിരുന്നു.