ഒ​രു വ​ർ​ഷം മു​ൻ​പ് ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ദി​യ കൃ​ഷ്ണ​യും അ​ശ്വി​ൻ ഗ​ണേ​ഷും. ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ ആ​രോ​ടും പ​ങ്കു​വ​യ്ക്കാ​തി​രു​ന്ന ര​ഹ​സ്യ​മാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം റീ​ലി​ലൂ​ടെ ദി​യ തു​റ​ന്നു​പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം​ത​ന്നെ ത​ങ്ങ​ള്‍ ഇ​രു​വ​രു​ടേ​യും വി​വാ​ഹം ക​ഴി​ഞ്ഞെ​ന്നും ക​ഴി​ഞ്ഞാ​ഴ്ച്ച ന​ട​ന്ന​ത് ഔ​ദ്യോ​ഗി​ക വി​വാ​ഹം മാ​ത്ര​മാ​ണെ​ന്നും ദി​യ കു​റി​ച്ചു.

‘‘സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് ന​ട​ന്ന​ത് ഞ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വി​വാ​ഹ​മാ​ണ്. എ​ന്തു​ത​ന്നെ സം​ഭ​വി​ച്ചാ​ലും ഇ​നി​യ​ങ്ങോ​ട്ട് പ​ര​സ്പ​രം താ​ങ്ങും ത​ണ​ലു​മാ​യി ഞ​ങ്ങ​ള്‍ ര​ണ്ടു​പേ​രും ഉ​ണ്ടാ​കു​മെ​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ത​ന്നെ സ​ത്യം ചെ​യ്ത​താ​ണ്. ലോ​ക​ത്തി​ന് അ​റി​യാ​ത്ത ഞ​ങ്ങ​ളു​ടെ കു​ഞ്ഞ് ര​ഹ​സ്യ​മാ​ണ​ത്.’’-​ദി​യ വ്യ​ക്ത​മാ​ക്കു​ന്നു.




ഒ​രു ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ നി​ന്ന് അ​ശ്വി​ന്‍ ദി​യ​യു​ടെ ക​ഴു​ത്തി​ല്‍ താ​ലി ചാ​ര്‍​ത്തു​ന്ന​തും നെ​റ്റി​യി​ല്‍ സി​ന്ദൂ​രം അ​ണി​യു​ന്ന​തു​മെ​ല്ലാം റീ​ലി​ല്‍ കാ​ണാം. പി​ങ്ക് നി​റ​ത്തി​ലു​ള്ള സാ​രി​യാ​ണ് ദി​യ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ണ്ടും ഷ​ര്‍​ട്ടു​മാ​ണ് അ​ശ്വി​ന്‍റെ വേ​ഷം. ഞ​ങ്ങ​ളു​ടെ കു​ഞ്ഞ് ര​ഹ​സ്യം എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ദി​യ റീ​ൽ പ​ങ്കു​വ​ച്ച​ത്.