സഹോദരിയുടെ ഹൽദിയിൽ തിളങ്ങി സായ്പല്ലവി; വീഡിയോ
Tuesday, September 10, 2024 2:40 PM IST
സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹത്തിനോടനുബന്ധിച്ച് നടത്തിയ ഹൽദി ചടങ്ങിന്റെ വീഡിയോ പുറത്തിറങ്ങി. വിനീത് ആണ് വരന്. ഊട്ടി കോത്തഗിരിയിൽ വച്ചു നടന്ന ഹൽദി ചടങ്ങിൽ പ്രധാന ആകർഷണം സായ് പല്ലവി തന്നെയാണ്.
ചടങ്ങിൽ എല്ലാം ഒരുക്കുന്നതും അതിന് നേതൃത്വം നൽകുന്നതുമെല്ലാം സായിയായിരുന്നു. പാട്ടും മേളവുമൊക്കെയായി ആഘോഷപൂർവമാണ് സഹോദരിയുടെ വിവാഹം സായി കൊണ്ടാടിയത്.
ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.