എന്തിനാ പഠിക്കുന്നതെന്ന് അവർക്ക് തന്നെ അറിയില്ല; അവരുടെ കഥയുമായി "വാഴ" എത്തുന്നു, ടീസർ
Sunday, July 28, 2024 12:21 PM IST
വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. കോമഡിക്ക് ഏറെ പ്രാധാന്യമുള്ളതാകും സിനിമ എന്നാണ് ടീസർ നൽകുന്ന സൂചന. ആനന്ദ് മേനോൻ ആണ് സംവിധാനം. ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പലടയിൽ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് വാഴ. ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും.
സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് മറ്റ് താരങ്ങൾ.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരജ് മാധവ് ചിത്രം ഗൗതമന്റെ രഥംത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണിത്.