വർഷങ്ങൾക്ക് ശേഷം ഒറ്റഫ്രെയിമിൽ; പ്രണവിനൊപ്പം നിവിനും ധ്യാനും വിനീതും
Tuesday, January 16, 2024 11:23 AM IST
വർഷങ്ങൾക്ക് ശേഷം സിനിമയുടെ നായകൻമാർക്കൊപ്പം പുതിയ ചിത്രം പങ്കുവച്ച് വിനീത് ശ്രീനിവാസൻ. പ്രധാനവേഷത്തിലെത്തുന്ന പ്രണവിനും ധ്യാനിനും ഒപ്പം നിവിൻ പോളിയും വിനീത് പങ്കുവച്ച ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ചില രസകരമായ അപ്ഡേറ്റുകൾ വിനീത് ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്റെ ഡബ്ബിംഗാണ് ഇപ്പോൾ ചെന്നൈയിൽ നടക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ഡബ്ബിംഗിനായി ഓട്ടോയിലെത്തിയ ധ്യാനിന്റെ വീഡിയോ വിനീത് പങ്കുവച്ചിരുന്നു. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വലിയ താരനിയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ നിർമാണം.